പെരുമ്പാവൂര്‍ ടൗണ്‍ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞു!! അരാണ് യഥാര്‍ത്ഥ അതിഥി?? ഇന്ന് പൊലീസിനെ മര്‍ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദിക്കും, ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്ന് ബിജെപി

കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ ആക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
അനധികൃത ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യക്കാര്‍ക്കും കേരളം തണല്‍ വിരിക്കുന്നത് ഭാവിയില്‍ അപകടകരവും സ്ഫോടനാത്മകവുമായ സ്ഥിതി സൃഷ്ടിക്കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ഇവര്‍ അതിഥികളൊ അതോ അക്രമകാരികളോയെന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും മുട്ടയും പാലും നല്‍കണമെന്നാണൊ സ്പീക്കര്‍ പറയണമെന്നുമാണ് അദ്ദേഹം പറയുന്നത്.
സ്പീക്കറുടെ മതപ്രീണനമാണ് ആദ്യം നിര്‍ത്തേണ്ടത്. കുറ്റവാളികള്‍ കൂട്ടമായിട്ടാണ് അക്രമം കാട്ടിയിരിക്കുന്നത്. ഇന്ന് പോലിസിനെ മര്‍ദ്ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദ്ദിക്കും. ഇന്ന് പൊലീസ് ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്നും അപ്പോഴും സ്പീക്കര്‍ക്ക് കുഴപ്പം ഒന്നും സംഭവിക്കില്ലായിരിക്കാമെന്നും ബി.ഗോപാലകൃഷണന്‍ പറഞ്ഞു.
'പെരുമ്ബാവൂര്‍ ടൗണ്‍ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞു. അരാണ് യഥാര്‍ത്ഥ അതിഥി, അന്യസംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താന്‍ സ്പീക്കറോ സര്‍ക്കാരോ ഇതുവരെ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടൊ? ആദ്യം അത് കൊടുക്കു എന്നിട്ടാകാം അതിഥി സംരക്ഷണവും അത്താഴം കൊടുക്കലുമെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























