സന്നദ്ധസാങ്കേതികസേനയിൽ ചേർന്നു പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത അദ്ദേഹം നേരിട്ടു പ്ലാനിംഗ് ബോർഡിൽ വന്ന് അറിയിക്കുകയാണുണ്ടായത്; അദ്ദേഹത്തെക്കുറിച്ച് എല്ലാവരും ഓർക്കുന്ന ഒരു കാര്യം കൃത്യനിഷ്ടതയാണ്; സന്നദ്ധ സാങ്കേതികവിദഗ്ദരിൽ ഏറ്റവും സീനിയറായ അംഗങ്ങളിൽ ഒരാൾ മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ. പ്രസാദ് ആയിരുന്നുവെന്ന് ഡോ. തോമസ് ഐസ്സക്ക്

സന്നദ്ധ സാങ്കേതികവിദഗ്ദരിൽ ഏറ്റവും സീനിയറായ അംഗങ്ങളിൽ ഒരാൾ മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ. പ്രസാദ് ആയിരുന്നു. അദ്ദേഹമായിരുന്നു തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി. സംസ്ഥാനതല വിദഗ്ദസമിതി അംഗമായിരുന്ന അദ്ദേഹം തിരുവനന്തപുരം കോർപ്പറേഷനിലെ വിദഗ്ദസമിതിയിലും പ്രവർത്തിച്ചിരുന്നു.
ഡോ. തോമസ് ഐസ്സക്ക് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ; സന്നദ്ധ സാങ്കേതികവിദഗ്ദരിൽ ഏറ്റവും സീനിയറായ അംഗങ്ങളിൽ ഒരാൾ മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ. പ്രസാദ് ആയിരുന്നു. അദ്ദേഹമായിരുന്നു തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി. സംസ്ഥാനതല വിദഗ്ദസമിതി അംഗമായിരുന്ന അദ്ദേഹം തിരുവനന്തപുരം കോർപ്പറേഷനിലെ വിദഗ്ദസമിതിയിലും പ്രവർത്തിച്ചിരുന്നു.
തിരുവിതാംകൂറിലെ മുൻ ചീഫ് സെക്രട്ടറി തിരുവനന്തപുരത്തെ ആദ്യ മേയറുമായ സി.ഒ. മാധവന്റെ മകനായിരുന്നു മാധവ നാരായണ പ്രസാദ് അല്ലെങ്കിൽ എം.എൻ. പ്രസാദ്. അദ്ദേഹത്തിന്റെ സഹോദരൻ എം. ഗോപാലൻ കേരളത്തിലെ പൊലീസ് ഐജിയായിരുന്നു. സിബിഐയുടെ ജോയിന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം വിരമിച്ചത്.
1952-ൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഡിസ്റ്റിംങ്ഷനോടുകൂടി ബിരുദമെടുത്ത എംഎൻ പ്രസാദ് തിരു-കൊച്ചി പൊതുമരാമത്ത് വകുപ്പിൽ ചേർന്നു. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ഡിസൈനിംഗ് സെക്ഷനായിരുന്നു ജോലി. 1954-ൽ ഇന്ത്യൻ റെയിൽവേ സർവ്വീസിൽ ചേർന്നു. വടക്കു-കിഴക്കൻ റെയിൽവേ മുതൽ 6 റെയിൽവേ ഡിവിഷനുകളിൽ 36 വർഷക്കാലം അദ്ദേഹം ജോലി ചെയ്തു.
അവസാന അഞ്ചു വർഷം ജനറൽ മാനേജരോ അതിനു മുകളിലോ ഉള്ള തസ്തികകളിലാണു ജോലി ചെയ്തത്. 1990-ൽ റെയിൽവേ ബോർഡ് ചെയർമാനായി വിരമിച്ചു. അദ്ദേഹം റെയിൽവേ ബോർഡ് ചെയർമാനായിരുന്നപ്പോഴാണ് എറണാകുളം - ആലപ്പുഴ - കായംകുളം കോസ്റ്റൽ ലൈൻ കമ്മീഷൻ ചെയ്തത്.
റിട്ടയർമെന്റിനുശേഷം റോഡ് സുരക്ഷിതത്വം, കേരളത്തിലെ ഗതാഗത നെറ്റുവർക്ക് വികസനം, മൃഗക്ഷേമം എന്നീ മേഖലകളിലാണ് അദ്ദേഹം മുഖ്യമായും പ്രവർത്തിച്ചത്. ഐഎംജി, നാറ്റ്പാക്ക്, സംസ്ഥാന പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് അംഗം, കേരള വാച്ചിന്റെ കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
കേരളം ഗ്രേറ്റർ മുംബെയുടെ വലിപ്പമേയുള്ളൂ. മുംബെയിലെ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ച്ചറിൽ നിന്നും കേരളത്തിന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ഒൻപതാം പദ്ധതിയുടെ ട്രാൻസ്പോർട്ട് കർമ്മസമിതിയുടെ ചെയർമാനായിരുന്നു. ഈ പദവി അദ്ദേഹം പത്തും പതിനൊന്നും പദ്ധതികളിലും വഹിച്ചിട്ടുണ്ട്.
കേരളത്തിലെ ഗതാഗത സമ്പ്രദായത്തിനു റോഡിലുള്ള അമിതാശ്രയം അവസാനിപ്പിച്ച് കൂടുതൽ സന്തുലിതമായ ഒരു ഗതാഗത സംവിധാനത്തിനു രൂപം നൽകണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. സന്നദ്ധസാങ്കേതികസേനയിൽ ചേർന്നു പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത അദ്ദേഹം നേരിട്ടു പ്ലാനിംഗ് ബോർഡിൽ വന്ന് അറിയിക്കുകയാണുണ്ടായത്.
അദ്ദേഹത്തെക്കുറിച്ച് എല്ലാവരും ഓർക്കുന്ന ഒരു കാര്യം കൃത്യനിഷ്ടതയാണ്. ആസൂത്രണസമിതി യോഗമായാലും സിഎൽഇസിയുടെ യോഗമായാലും കൃത്യസമയത്ത് അദ്ദേഹം എത്തിയിരിക്കും. വാച്ച് നോക്കേണ്ടതില്ല. പ്രസാദ് സാർ വന്നാൽ യോഗം തുടങ്ങാനുള്ള കൃത്യസമയമായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യൻ പറയാറുണ്ട്.
ചർച്ചകളിൽ അദ്ദേഹം സംഭാഷണം സാങ്കേതികവൈദഗ്ദ്യ വിഷയങ്ങളിൽ ഒതുക്കാറാണു പതിവ്. കൃത്യമായ നിലപാടുകളും ഉണ്ടാവും. എതിർപ്പുകളെ നിലംപരിശാക്കണമെന്ന വാശിയില്ല. പകരം പതുക്കെ ലളിതമായ ഭാഷയിൽ എന്തുകൊണ്ട് മറിച്ചുള്ള അഭിപ്രായം ശരിയല്ലായെന്നു വിശദീകരിക്കുകയാണു പതിവ്.
അതുകൊണ്ട് മറിച്ച് അഭിപ്രായം പറഞ്ഞവർക്കു വിഷമമൊന്നും ഇല്ലാതെ തങ്ങളുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ തീരുമാനങ്ങളിൽ എത്തുന്നതിനു വിഷമം ഉണ്ടാവാറില്ല. വിദഗ്ദസമിതി പരിശീലനങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഇതോടൊപ്പം കൊടുത്തിരിക്കുന്ന രണ്ടാമത്തെ ചിത്രം ഇത്തരമൊരു പരിശീലനത്തിന്റേതാണ്.
മൂന്നാം നിരയിൽ കെ. രാധാമണിക്കു പിന്നിലായി എ.എസ്.കെ നായർക്കു സമീപമാണ് എംഎൻ പ്രസാദ് ഇരിക്കുന്നത്. മുൻ നിരയിൽ ഇരിക്കണമെന്ന് അദ്ദേഹത്തിന് ഒരു ശാഠ്യവുമുണ്ടാകാറില്ല. അത്രയ്ക്കു വിനയപൂർവ്വമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha



























