Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അല്ലാതെ വേറൊന്നും ചെയ്തില്ല... നേര്‍ത്ത് ഇന്ത്യയില്‍ മാത്രം കാണാവുന്ന ജീപ്പ് കത്തിക്കലിനും പോലീസിന് നേരെയുള്ള ആക്രമണത്തിനും സാക്ഷിയായി കിഴക്കമ്പലം; പോലീസുകാര്‍ക്ക് ജീവനെങ്കിലും തിരിച്ച് കിട്ടിയത് ഭാഗ്യം കൊണ്ട്; എന്നിട്ടും കിറ്റക്‌സ് എംഡി പറയുന്നു; അവര്‍ ക്രിമിനലുകളല്ല, അക്രമം യാദൃച്ഛികം

27 DECEMBER 2021 08:52 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ പലപ്പോഴും ഓര്‍ക്കുന്നതാണ് കിലുക്കത്തിലെ രേവതി. ഹോട്ടലില്‍ സകല അതിക്രമവും കാട്ടിയിട്ട് അവസാനം പറയുന്നു ആല്ലാതെ ഞാനൊന്നും ചെയ്തില്ല എന്നാണ്. അതുപോലെയാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പറയുന്നത്.

രണ്ട് പോലീസ് ജീപ്പുകളാണ് കത്തിച്ചത്. പോലീസുകാരെ ജീപ്പിനുള്ളില്‍ ഇരുത്തി കത്തിക്കാനുള്ള ശ്രമം നടത്തി. പുറത്തിറങ്ങിയ പോലീസുകാരെ പട്ടിയെ തല്ലും പോലെ തല്ലി. കരിങ്കല്ല് പാളികള്‍ കൊണ്ട് എറിഞ്ഞോടിച്ചു. എല്ലാം കഴിഞ്ഞിട്ട് രേവതിയെ പോലെ അവരെ ന്യായീകരിച്ച് എംഡി എത്തിയിരിക്കുകയാണ്.



ഇവര്‍ക്ക് എല്ലാവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. പരമാവധി 50 പേരാണ് കുറ്റക്കാര്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പൊലീസിനു സാധ്യമാകില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറും.

സംഭവത്തിനു ശേഷം പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകഴിഞ്ഞ ഒരാളെ കണ്ടെത്തി പൊലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കുറ്റം ആരോപിച്ച് 155 പേരെ പിടികൂടി കൊണ്ടുപോയിട്ടുണ്ട്.



തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാഗാലാന്‍ഡ്, മണിപ്പുര്‍ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോള്‍ മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ ഉറങ്ങണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്.

നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും സൂപ്പര്‍വൈസര്‍മാരും പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നു വന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവര്‍ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. ആദ്യം മദ്യമാണെന്നു കരുതിയെങ്കിലും എന്തോ ഡ്രഗ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകള്‍ സംഘം ചേര്‍ന്നതും പൊലീസിനെതിരെ തിരിയുന്നതും.



1,100 പേര്‍ എങ്കിലും താമസിക്കുന്ന ക്യാംപസാണ് അത്. ഇതില്‍ മൂന്നു ക്വാര്‍ട്ടേഴ്‌സുകളിലെ മുഴുവന്‍ ഇതര സംസ്ഥാനക്കാരെയും പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. ഇവരില്‍ അധികം പേരും കാരളും ബഹളവുമൊക്കെ വന്നപ്പോള്‍ പുറത്തിറങ്ങി കാഴ്ചക്കാരായി നിന്നവരാണ്. ഇവര്‍ക്ക് എവിടെനിന്നാണു ലഹരി കിട്ടിയത് എന്നാണ് പരിശോധിക്കുന്നത്. പലരും അറിയാതെ കഴിച്ചതാകും എന്നു കരുതുന്നു. നിരപരാധികളും പെട്ടിട്ടുണ്ടാവും.

ഇവര്‍ ക്രിമിനലുകളോ ക്രിമിനല്‍ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്വാര്‍ട്ടേഴ്‌സില്‍നിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്നതു മനസ്സിലാക്കണം. സംഭവത്തില്‍ എല്ലാത്തരത്തിലും പൊലീസിനെ സഹായിക്കുന്ന നിലപാടാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുക.



100 രൂപ കളവു നടത്തിയാല്‍ പൊലീസില്‍ അറിയിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. നിയമപരമായി അല്ലാതെ ആരെയും സഹായിക്കില്ല. പലയിടത്തും സമാന സംഭവം ആവര്‍ത്തിക്കാം എന്നതിനാല്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും സാബു പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (22 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (44 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends