ക്രിസ്മസ് ദിനത്തില്‍ ദാരുണാന്ത്യം.... വഴിത്തര്‍ക്കത്തിനിടെ യുവാവിനെ മകന്റെ കണ്‍മുന്നില്‍ വച്ച് അയല്‍വാസിയും ഭാര്യയും മകനും ചേര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു... മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന യുവാവിനെ, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ക്രിസ്മസ് ദിനത്തില്‍ ദാരുണാന്ത്യം.... വഴിത്തര്‍ക്കത്തിനിടെ യുവാവിനെ മകന്റെ കണ്‍മുന്നില്‍ വച്ച് അയല്‍വാസിയും ഭാര്യയും മകനും ചേര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി....
താന്നിമൂട് പച്ചക്കാട് സജി ഭവനില്‍ കൂലിപ്പണിക്കാരനായ സജി (45) ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അച്ഛനെ തല്ലുന്നത് കണ്ടുള്ള മകന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചു കിടന്ന സജിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പച്ചക്കാട് റോഡില്‍ നിന്നും ഇവരുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ സ്‌ളാബ് ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ സമയത്ത് സജിയും മകന്‍ അനൂപും (8) മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.
റേച്ചല്‍ കുറുവടി കൊണ്ട് അടിച്ചു നിലത്ത് വീഴ്ത്തിയ സജിയെ മകന്‍ പ്രിജീഷും ബാബുവും ചേര്‍ന്ന് തല്ലിച്ചതച്ചു. ബാബുഅടുത്തു കിടന്ന കരിങ്കല്ലെടുത്ത് സജിയുടെ മുഖത്ത് ശക്തിയായി തുടരെ ഇടിച്ചു. മരിച്ചു എന്ന് ഉറപ്പാക്കും വരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് .
കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതികളെ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ ഒരു ബന്ധു വീട്ടില്‍ നിന്നും പിടികൂടി. സജിയുടെ അയല്‍വാസി ബാബു (55), ഭാര്യ റേച്ചല്‍ (48), മകന്‍ പ്രിജീഷ് (21) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് നെടുമങ്ങാട് സി.ഐ . പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
"
https://www.facebook.com/Malayalivartha



























