കണ്ണുംനട്ട് ബിജെപി... ശശി തരൂരിനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചതില്‍ ഹെക്കമാന്‍ഡിന് അതൃപ്തി; ശശി തരൂരിനെ പ്രകോപിപ്പിച്ചാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടം; ബിജെപിയും മറ്റ് പാര്‍ട്ടികളും തരൂരിനായി വലവിരിക്കുമ്പോള്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം

ശശി തരൂര്‍ ആരാണെന്ന് സകല കോണ്‍ഗ്രസുകാര്‍ക്കുമറിയാം. ശശി തരൂരിന് സീറ്റ് കൊടുക്കരുതെന്നാണ് ഓരോ തവണയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിച്ചത്. എന്നാല്‍ ഓരോ തവണയും ശശി തരൂരിന് സീറ്റ് കൊടുക്കുകയായിരുന്നു. തോല്‍ക്കാനായി കോണ്‍ഗ്രസുകാര്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ടും ജയിച്ചു കയറി. തരൂര്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് പോലും ചര്‍ച്ചയുണ്ട്.
ഇത് മനസിലാക്കിയാണ് തരൂരിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിക്കാത്തത്. ആക്രമിക്കുന്നവര്‍ പുറത്താകുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. എന്നാല്‍ കെറെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുകയാണ്. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നാണ് പറയുന്നത്.
കെറയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
അതേസമയം കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയമിച്ചു. മൂന്നംഗ സമിതിയില്‍ കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് എന്‍. അഴകേശന്‍, ഡോ. ആരിഫ സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളാണ്. മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ എ.നഫീസത്ത് ബീവിയുടെ മകളാണ് ഡോ. ആരിഫ.
സ്റ്റാലിനിസ്റ്റ് സ്വഭാവമുള്ള സിപിഎമ്മിന്റെ അച്ചടക്കസമിതിയുമായി കെപിസിസി സമിതിയെ താരതമ്യം ചെയ്യേണ്ടതില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെപിസിസി അച്ചടക്കസമിതി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബറലിസമാണ് കോണ്‍ഗ്രസിന്റെ പ്രത്യേകത. എന്നാല്‍ പാര്‍ട്ടിയില്‍ എന്തിനും പരിധിയുണ്ട്. ആ പരിധിക്കുള്ളില്‍ നിന്ന് പ്രസ്ഥാനത്തിന്റെ ശക്തികളെ ഏകീകരിച്ച് ഒരുമിച്ചു ലക്ഷ്യത്തിലെത്തുക എന്നതാണ് അച്ചടക്കസമിതിയുടെ ഉദ്ദേശ്യം.
പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കര്‍ക്കശക്കാരനാകും. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കും. പാര്‍ട്ടിക്കകത്ത് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പൊതുവേ ഉണ്ടാകേണ്ട അച്ചടക്കം നിലനിര്‍ത്തിപ്പോകുന്നതിനുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
കെറെയിലിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നടത്തിയ പ്രസ്താവന ഒറ്റപ്പെട്ട സംഭവമാണെന്നും അതിനോട് അച്ചടക്കസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സമിതിയുടെ മുന്‍പിലെത്തുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷം സമിതിയിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തു നിഷ്പക്ഷമായ തീരുമാനമെടുക്കും. കഴിവതും വേഗം തന്നെ തീരുമാനങ്ങളും നടപടികളും സ്വീകരിക്കും.
കെപിസിസി പ്രസിഡന്റ് മുതലുള്ള മറ്റു നേതാക്കളുമായി ആലോചിച്ചതിനു ശേഷമേ ചുമതലയേല്‍ക്കുന്ന തീയതി നിശ്ചയിക്കുകയുള്ളൂ. ജനുവരി ഒന്നിന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി യോഗം നിശ്ചയിച്ചിട്ടുണ്ട്. ചുമതലയേല്‍ക്കുന്നത് എന്നാണെന്ന് അതിനു മുന്‍പ് തീരുമാനിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുധാകരന് മറുപടിയുമായി ശശി തരൂര്‍ എത്തുമെന്ന കാര്യം ഉറപ്പാണ്. വെറുതേ ശശി തരൂരിനെ പ്രകോപിപ്പിച്ചതിന് കോണ്‍ഗ്രസ് നേതൃത്വവും അതൃപ്തിയിലാണ്. തരൂരിന്റെ ഒരു വാക്കിനായി ബിജെപിയും മറ്റ് പാര്‍ട്ടികളും കാത്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























