Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

'ദില്ലിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിർവ്വഹണം നടത്താനും ഉപദേശിച്ചു...' രാഷ്‌ട്രപതി തന്നെ രാജ്‌ഭവനിലേക്ക് വിളിപ്പിച്ച കാര്യം വെളിപ്പെടുത്തി മേയർ ആര്യ രാജേന്ദ്രൻ

28 DECEMBER 2021 04:53 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഗുരുതര പ്രോട്ടോക്കോൾ ലംഘനമാണ് മേയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന തരത്തിൽ ആക്ഷേപമാണ് അന്ന് ഉയർന്നുവന്നത്. എന്നാൽ, അന്ന് വെകിട്ട് രാഷ്‌ട്രപതി തന്നെ രാജ്‌ഭവനിലേക്ക് വിളിപ്പിച്ച കാര്യം വെളിപ്പെടുത്തുകയാണ് ആര്യ. രാഷ്ട്രപതിയുടെ ഉപദേശവും ആര്യ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ആര്യ രാജേന്ദ്രന്റെ വാക്കുകൾ-

രാഷ്ട്രപതിയുടെ സ്നേഹവും കരുതലുംബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിനെ എയർപോർട്ടിൽ സ്വീകരിച്ച ശേഷം പൂജപ്പുരയിൽ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യൻ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ, ആദ്യം കോൾ എടുക്കാൻ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോൾ , "ബഹു. പ്രസിഡന്റിന് മേയറെ നേരിൽ കാണണം എന്ന് പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു. എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂർവ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു.

കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തിൽ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം. ദില്ലിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിർവ്വഹണം നടത്താനും ഉപദേശിച്ചു. അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്നേഹവുമാണ്.

മാതൃക ആക്കേണ്ടതാണ് , ഒരു സ്ത്രീയോട് , അല്ലെങ്കിൽ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്കാരത്തിന്റെ കൂടി പ്രതിഫലനമാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തിൽ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്കിയ സ്നേഹബഹുമാനങ്ങൾ അദ്ദേഹത്തെ കൂടുതൽ ബഹുമാനിതനാക്കി. നഗരസഭയുടെ സ്നേഹാദരവും അദ്ദേഹത്തിന് നല്കിയാണ് പിരിഞ്ഞത്.ജീവിതത്തിൽ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദർഭമല്ല അന്നത്തെ സായാഹ്നം.

പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വർഷക്കാലമായി തലസ്ഥാന നഗരിയിൽ നടത്തുന്ന ഇടപെടലുകൾ നല്കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല.

 

ഇനിയുമേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഇത്തരം കൂടിക്കാഴ്ച്ചകളിൽ നിന്ന് കിട്ടുന്ന ഉപദേശ നിർദ്ദേശങ്ങൾ ജീവിതാനുഭവങ്ങളുടെ സ്പർശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പിൽ , നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീർക്കാനുള്ള കർമ്മപദ്ധതിയിൽ ഇതെല്ലാം ഉൾച്ചേർന്നിരിക്കും, തീർച്ച.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (6 minutes ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (14 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (2 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (2 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (3 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (4 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (4 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (4 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (5 hours ago)

Malayali Vartha Recommends