കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി

പറഞ്ഞ സ്ഥലത്ത് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് യുവതി അടിച്ചുതകര്‍ത്തു. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ലാണ് അടിച്ചുപൊട്ടിച്ചത്. സ്‌റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഇവിടെ സ്‌റ്റോപ്പില്ലാത്തതിനാല്‍ ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞതോടെ യുവതി ബഹളമുണ്ടാക്കി.
ഡ്രൈവറുടെയും കണ്ടക്ടറുടെയും ദൃശ്യങ്ങള്‍ യുവതി ചിത്രീകരിക്കുകയും ബസിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമര്‍ ഉപയോഗിച്ച് മുന്‍വശത്തെ വാതിലിന്റെ ചില്ല് തകര്‍ക്കുകയുമായിരുന്നു. മൂന്ന് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
കെഎസ്ആര്‍ടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെത്തിയെന്നും നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്മേല്‍ യുവതിയെ വിട്ടയച്ചെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























