ഭക്തിഗാനത്തിന് പകരം സിനിമ പാട്ട് ഇടാന്‍ സമ്മതിച്ചില്ല, യുവാവിനെയും പിതാവിനെയും കുത്തി പരിക്കേല്പിച്ചു, മുപ്പത്തിയേഴുകാരനെ തൂക്കിയെടുത്ത് പോലീസ്

ഭക്തിഗാനത്തിന് പകരം സിനിമ ഗാനം ഇടാന്‍ സമ്മതിക്കാതിരുന്ന യുവാവിനെയും ഇയാളെ അക്രമിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേല്പിച്ചയാള് പിടിയിലായി. പനയം ചോനംചിറ ബാബു ഭവനില്‍ ബൈജു (37) ആണ് പിടിയിലായത്.
വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞി വീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം . അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജെന്റ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, ഹരികുമാര്‍, സിറാജുദ്ദീന്, സി.പി.ഒ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha