തടി കൊണ്ടുള്ള വീടിന്റെ ജനല്‍ അടിച്ച് പൊളിച്ച് മോഷ്‌ടാക്കൾ, അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു

കിടങ്ങന്നൂര്‍ കോഴിമല സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു. ജിനിയുടെ വീട്ടിലെ തടി കൊണ്ടുള്ള ജനലഴി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ജിനിയും അമ്മയും രണ്ട് മക്കളും പള്ളിയില്‍ പോയപ്പോഴാണ് മോഷണം നടന്നത് . ജിനിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവത്തിൽ ആറന്‍മുള പൊലീസ് അന്വേഷണമാരംഭിച്ചു.
അതേസമയം അരുവിക്കര ഇറയങ്കോട്ട് പട്ടാപ്പകൽ ആളില്ലാത്ത വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയിരുന്നു. 25,000 രൂപയും 14 പവന്റെ ആഭരണങ്ങളുമാണ് കവർന്നത്. സിസിടിവി സ്ഥാപിച്ചിന്നെങ്കിലും അതിന്റെ ഡ്രൈവും കവർച്ചക്കാർ കൊണ്ടുപോയതോടെ ദൃശ്യങ്ങൾ ലഭ്യമല്ലാതായി.
ടിവി സെറ്റപ്പ് ബോക്സും കവർച്ച ചെയ്തു. ഇറയങ്കോട് ശ്രീരാഗത്തിൽ ശ്രീരാഗിന്റെ വീട്ടിലായിരുന്നു കവർച്ച. ശ്രീരാഗും ഭാര്യയും പുറത്തു പോയി മൂന്നരയോടെ തിരികെ വീട്ടിലെത്തുമ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അരുവിക്കര പൊലീസ് കേസ് എടുത്തു. വിരലടയാള വിദഗ്ധരും പൊലീസും തെളിവുകൾ ശേഖരിച്ചു.
https://www.facebook.com/Malayalivartha


























