Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതാണ് പതിവ് രീതി... ഒരു വള എടുക്കാനായി സ്ത്രീയുടെ കൈപ്പത്തി വെട്ടിമാറ്റും...വീട്ടുപരിസരത്ത് നിന്ന് എടുക്കുന്ന കമ്പിപ്പാര, കമ്പിവടി, ചട്ടുകം തുടങ്ങിയവ ആയുധങ്ങള്‍... പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ സ്ഥലത്ത് മഞ്ഞള്‍ പൊടി, മുളക് പൊടി വിതറുകയും മണ്ണെണ്ണ ഒഴിക്കുകയും ചെയ്യും..

28 DECEMBER 2021 09:00 PM IST
മലയാളി വാര്‍ത്ത

റിപ്പര്‍ ജയാനന്ദന്‍ എന്ന ക്രൂരനായ കൊലപാതകി കൊന്നുതള്ളിയത് എട്ടുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദന്‍ സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്.

 

സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ക്കു മുന്നില്‍ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു.

 

2004-ല്‍ മാത്രം ഇയാള്‍ നടത്തിയത് മൂന്ന് ഇരട്ടക്കൊലപാതകങ്ങളാണ്. മാളയിലെ നബീന, ഫൗസിയ ഇരട്ടക്കൊലപാതകം, മതിലകത്തെ നിര്‍മല, സഹദേവന്‍ ഇരട്ട ക്കൊലപാതകം, എറണാകുളത്ത് പോണേക്കരയിലെ ഇരട്ടക്കൊലപാതകം എന്നിവ.ഇതിനിടെ അന്വേഷണത്തിന് വന്നുപോയത് പോലീസ് മുതല്‍ സി.ബി.ഐ. വരെ. തെളിവുകള്‍ ലഭിക്കാതെ എല്ലാവരും വട്ടം ചുറ്റുകയായിരുന്നു.

2003-ല്‍ മാള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജോസിന്റെ കൊലപാതകമാണ് ജയാനന്ദന്‍ നടത്തിയ ആദ്യ കൊലപാതകം. 2005-ല്‍ വടക്കന്‍ പറവൂര്‍, വടക്കേക്കര പോലീസ് സ്റ്റേഷനുകളിലായി ഓരോ കൊലപാതക കേസുകളുണ്ട്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2006-ലെ പുത്തന്‍വേലിക്കര ബേബി കൊലപാതക കേസാണ് ഒടുവിലത്തേത്.

 

ഈ കേസില്‍ വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് 20 വര്‍ഷം തടവുശിക്ഷയായി ഇളവ് നേടാനായി. ഇതുകൂടാതെ മാള, കൊടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര, കൊരട്ടി, പുതുക്കാട്, കൊടകര, നോര്‍ത്ത് പറവൂര്‍, വിയ്യൂര്‍, കണ്ണൂര്‍ ടൗണ്‍, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലായി 19 മോഷണ-പിടിച്ചുപറി കേസുകളും ഉണ്ട്.

 

2010-ല്‍ കണ്ണൂര്‍ ജയിലില്‍നിന്നും 2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും ജയില്‍ ചാടി. എല്ലാ കേസുകളിലുമായി ഒന്നിച്ച് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ് ജയാനന്ദന്‍. പ്രായമായവരാണ് ജയാനന്ദന്റെ ക്രൂര കൃത്യത്തിനിരയായിട്ടുള്ളതില്‍ കൂടുതലും. എട്ടാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസം.

 

സിനിമകളിലെ അക്രമ രംഗങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. വയോധികരായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും. ബേബി കൊലക്കേസില്‍ കൈപ്പത്തി വെട്ടിമാറ്റിയാണ് വളകള്‍ ഊരിയെടുത്തത്. ആയുധം കൊണ്ടുനടക്കുന്ന ശീലമില്ല. ആക്രമണം നടത്താനുദ്ദേശിക്കുന്ന വീടുകളില്‍നിന്ന് എടുക്കുന്ന കമ്പിവടി, കമ്പിപ്പാര, വാക്കത്തി തുടങ്ങിയവ ആക്രമണത്തിന് ഉപയോഗിക്കും. തലയ്ക്കാണ് ഇയാള്‍ പ്രധാനമായും ആക്രമിക്കുക.

 

2004 മെയ് 30-ാം തീയതിയാണ് പോണേക്കരയിലെ വീട്ടില്‍ രണ്ടേ പേർ ദാരുണമായി കൊല്ലപ്പെടുന്നത്. 74-കാരിയും ഇവരുടെ ബന്ധുവായ 60-കാരനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെയും കൊലപ്പെടുത്തിയതിന് ശേഷം വീട്ടില്‍നിന്ന് 44 പവന്റെ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളിയും മോഷണംപോയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തിരുന്നു. 60-കാരനെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

 

74-കാരിയുടെ തലയിലും മുഖത്തുമായി 12 മുറിവുകളാണ് ഉണ്ടായിരുന്നത്. 60-കാരന്റെ തലയുടെ പിറകിലായി ഒമ്പത് മുറിവുകളും. ഇരുവരുടെയും തലയ്ക്കേറ്റ മുറിവുകളാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷമാണ് 74കാരിയെ പീഡിപ്പിച്ചതെന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു.

 

ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ പലതവണ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. എന്നാൽ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം സഹതരവുകാരനോട് മനസ് തുറന്നതോടെയാണ് എല്ലാം മറ നീക്കി പുറത്ത് വന്നത്.

 

2007-ല്‍ വിയ്യൂര്‍ ജയിലില്‍ നിന്നും 2010-ല്‍ കണ്ണൂരില്‍നിന്നും 2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും ജയാനന്ദന്‍ ജയില്‍ചാടിയിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം ഇയാളെ പിന്നീട് ശിക്ഷിച്ചു. ഇയാളെ അതീവ സുരക്ഷ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. കവര്‍ച്ചയ്ക്ക് കയറുന്ന വീട്ടില്‍ ആരെയങ്കിലും കണ്ടാലോ കവര്‍ച്ചയ്ക്ക് ശല്യമായി തോന്നിയാലോ അപ്പോള്‍ തന്നെ കൊലപ്പെടുത്തുന്ന രീതിയാണ് ഇയാൾക്കുള്ളത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയവരില്‍ മിക്കവരും വയോധികരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

 

സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതാണ് പതിവ് രീതി. ഒരു വള എടുക്കാനായി സ്ത്രീയുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്. വീട്ടില്‍നിന്നോ വീട്ടുപരിസരത്ത് നിന്നോ എടുക്കുന്ന കമ്പിപ്പാര, കമ്പിവടി, ചട്ടുകം തുടങ്ങിയവയൊക്കെയായിരുന്നു കൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ സ്ഥലത്ത് മഞ്ഞള്‍ പൊടി, മുളക് പൊടി വിതറുകയും മണ്ണെണ്ണ ഒഴിക്കുകയും ചെയ്യും. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു കുറ്റകൃത്യങ്ങളെല്ലാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (24 minutes ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (1 hour ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (2 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

Malayali Vartha Recommends