ഹോട്ടൽ ജീവനക്കാരനായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയേയും മകനേയും കാണാനില്ല.....നാട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലൊടുവിൽ യുവതിയേയും ഏഴുവയസുകാരൻ മകനേയും മരിച്ചനിലയിൽ കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിൽ....കോഴിക്കോട് അമ്മയേയും മകനേയും വീടിന് സമീപത്തെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് അമ്മയും മകനും വീടിന് സമീപത്തെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രണ്ടര മണിയോടെയാണ് കൊഴക്കന്നൂര് ക്ഷേത്ര പരിസരത്തെ കുളത്തില് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളികുളങ്ങര മലബാർ ഹോട്ടൽ ജീവനക്കാരനായ സുജിത്ത് വീട്ടിൽ എത്തിയപ്പോൾ ഭാര്യയെ കാണാത്തതിനെ തുടർന്ന് അയൽവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. യുവതിയെയും, മകനെയും പുറത്തെടുത്ത് ഉടൻ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നരിക്കുന്ന് യുപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്. വടകര മേപ്പയിൽ പച്ചക്കറി മുക്കിലെ താരായണന്റെയും, ജാനകിയുടെയും മകളാണ് രൂപ. ഒന്നര വയസുകാരിയായ ദേവാംഗന മകളാണ്. സന്തോഷ് (ഓട്ടോ ഡ്രൈവര് വടകര), ദീപ എന്നിവർ രൂപയുടെ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha























