ഹരിപ്പാട് ലോറിയും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം

ഹരിപ്പാട് മാധവ ജംഗ്ഷനില്‍ ലോറിയും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച്‌ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.മുട്ടം മണിമല ജംഗ്ഷന് സമീപം കന്നെതെക്കത്തില്‍ സുജയാണ് മരിച്ചത്. മാധവാ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ലോറി സ്കൂട്ടറിനു പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ സുജ നേരം റോഡില്‍ കിടന്നു. തുടര്‍ന്ന് ഹരിപ്പാട് നിന്നും ആംബുലന്‍സ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സുജയെ ഹരിപ്പാട് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























