ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു.... പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ 4.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര.
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്. ഈ മാസം അവസാനം മുഖ്യമന്ത്രി തിരികെയെത്തും.
അതേസമയം മുഖ്യമന്ത്രി വിദേശത്തേക്ക് പോയെങ്കിലും മന്ത്രിസഭയിലെ ആര്‍ക്കും പകരം ചുമതല നല്‍കിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ അടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. പതിവ് പോലെ ബുധനാഴ്ചകളില്‍ തന്നെ മന്ത്രിസഭ ചേരും. നേരത്തെ 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നും മറ്റാര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. തുടര്‍ ചികിത്സയ്ക്കായി നേരത്തെ തന്നെ അദ്ദേഹം അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























