എല്ലാവരും കൈയ്യൊഴിയുന്നോ... കൊച്ചില്‍ ആക്രമിക്കപ്പെട്ട നടിക്കായി അവസാനം ഓരോരോ താരങ്ങള്‍ രംഗത്ത്; അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്നസന്റ്; പൊലീസ് റെയ്ഡിന് തൊട്ടുപിന്നാലെ നടന്‍ ദിലീപ് എത്തിയത് കൊച്ചിയിലെ ബ്യൂട്ടി സലൂണില്‍

ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന്റെ കോടതി വിധി ദിലീപിനും ക്യാമ്പിനും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ എത്തുകയാണ്. ആദ്യ ഘട്ടത്തില്‍ മൗനം പാലിച്ച പലരും രണ്ടാം ഘട്ടത്തില്‍ എത്തുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റ് ഇന്നസന്റ്. നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു.
അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുതേടി െ്രെകംബ്രാഞ്ച് സംഘം നടന്‍ ദിലീപിന്റെ വീട് അടക്കം 3 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ കഴിഞ്ഞ ദിവസം പകല്‍ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു.
ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍, ടാബ്, പെന്‍െ്രെഡവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂര്‍ റോഡില്‍ ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ആലുവ പറവൂര്‍ കവല വിഐപി ലെയ്‌നില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. ദിലീപ് ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നല്‍കിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാര്‍ഡുകള്‍ തിരികെ നല്‍കി.
അതേസമയം വീട്ടിലും നിര്‍മാണക്കമ്പനിയിലും മണിക്കൂറുകള്‍ നീണ്ട പൊലീസ് പരിശോധനകള്‍ക്ക് തൊട്ടുപിന്നാലെ നടന്‍ ദിലീപ് എത്തിയത് കൊച്ചിയിലെ ബ്യൂട്ടി സലൂണിലാണ്. വീട്ടിലെ പരിശോധനയിലും ഭീഷണിക്കേസിലും പ്രതികരണം തേടിയെങ്കിലും ദിലീപ് സംസാരിച്ചില്ല.
വ്യാഴം ഉച്ചയ്ക്ക് 12 മണിയോടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചത് രാത്രി 7ന് ആണ്. ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ദിലീപ് കൊച്ചിയിലേക്ക് പോയി. സ്വന്തം വാഹനത്തില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പമായിരുന്നു യാത്ര.
രാവിലെ മുതല്‍ പൊലീസ് പരിശോധന നടന്ന ചിറ്റൂര്‍ റോഡിലെ പ്രൊഡക്ഷന്‍ കമ്പനിയിലേക്കാണെന്ന് കരുതിയെങ്കിലും യാത്ര അങ്ങോട്ടേക്ക് ആയിരുന്നില്ല. കലൂര്‍ സ്‌റ്റേഡിയം വഴി കതൃക്കടവിലെ ബ്യൂട്ടി സലൂണിലേക്കാണ് പോയത്. കൂടെയുണ്ടായിരുന്ന ആള്‍ അകത്തുപോയി സംസാരിച്ച ശേഷം ദിലീപ് സലൂണിലേക്ക് പോയി. ഒന്നര മണിക്കൂറിനുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റു ചെയ്യാന്‍ അനുമതിയില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും എന്താണ് ആരോപണമെന്നു മനസ്സിലാക്കിയതിനുശേഷം കേസ് പരിഗണിക്കുന്നതാണു നല്ലതെന്നും കോടതി വാക്കാല്‍ പറഞ്ഞു. അറസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.
ബാലചന്ദ്രകുമാറിന്റെ മൊഴിപകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാരും അറിയിച്ചു. ദിലീപിന്റെ സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ മറ്റുള്ളവര്‍. നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
https://www.facebook.com/Malayalivartha























