ഷീറ്റ് മേഞ്ഞ വീടിന്റെ തട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്.... സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു... തിരുവനന്തപുരം വിഴിഞ്ഞത്ത് മുല്ലൂരില്‍ വൃദ്ധയെ അയല്‍വാസിയുടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍...

ഷീറ്റ് മേഞ്ഞ വീടിന്റെ തട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു... തിരുവനന്തപുരം വിഴിഞ്ഞത്ത് മുല്ലൂരില്‍ വൃദ്ധയെ അയല്‍വാസിയുടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍...
മുല്ലൂരില്‍ വൃദ്ധയെ അയല്‍വാസിയുടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. മുല്ലൂര്‍ പനനിന്നവിള റഫീഖാ ബീവിയുടെ വാടക വീട്ടിലാണ് അയല്‍വാസിയായ ശാന്തകുമാരിയെ (71) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റഫീഖാ ബീവി ( 50 ), മകന്‍ ഷഫീഖ്, റഫീഖാബീവിയുടെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അല്‍അമീന്‍ (26 ) എന്നിവരെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശാന്തകുമാരിയെ പ്രതികള്‍ വീട്ടില്‍ വിളിച്ചുവരുത്തി ഷാള്‍ കഴുത്തില്‍ മുറുക്കിയ ശേഷം ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നായി ചുറ്റികയും കണ്ടെത്തി.
ഒരു മാസം മുമ്പാണ് റഫീഖാ ബീവിയും അല്‍അമീനും റഫീഖാബീവിയുടെ മകന്‍ ഷഫീഖും വീട് വാടകയ്‌ക്കെടുത്തത്. ഒരാള്‍ മകനാണെന്നും മറ്റെയാള്‍ ഇവരുടെ സഹോദരന്റെ പുത്രനാണെന്നുമാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. കോവളത്ത് ഹോട്ടല്‍ ജീവനക്കാരനായ മകന്‍ ഇടയ്ക്ക് മാത്രമാണ് വീട്ടിലെത്തിയിരുന്നത്.
റഫീഖാ ബീവിയും അല്‍അമീനും തമ്മില്‍ ഒരാഴ്ച മുമ്പ് വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു, തര്‍ക്കത്തിനിടെ വീട്ടിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് വീട് ഒഴിയാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. വാടകവീട് ഒഴിയുന്നതിനുമുമ്പ് ഇവരുടെ വീട്ടിലെ പാത്രങ്ങളെല്ലാം കൊല്ലപ്പെട്ട വൃദ്ധയ്ക്ക് ഇവര്‍ നല്‍കിയതായി പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രി 8.30ന് വീട്ടുടമയുടെ മകനെത്തിയപ്പോള്‍ കതക് തുറന്ന നിലയില്‍ കിടന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസെത്തി പരിശോധനയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം സംശയിച്ചത്. അയല്‍വാസിയായ ശാന്തകുമാരിയെ കാണാനില്ലെന്ന് പറഞ്ഞതോടെ സംഭവത്തില്‍ ദുരൂഹതയായി. ഒടുവില്‍ രാത്രി 10.30ഓടെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തിയശേഷമാണ് മരിച്ചത് ശാന്തകുമാരിയാണെന്ന് ഉറപ്പിച്ചത്.
ശാന്തകുമാരിയുടെ വസ്ത്രങ്ങള്‍ വീടിനു മുന്നിലിട്ട് കത്തിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതികള്‍ ആഭരണങ്ങളുടെ കുറച്ചുഭാഗം വിഴിഞ്ഞത്തെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവച്ചു. സ്വകാര്യബസില്‍ കോഴിക്കോട്ടേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടത്തുവച്ച് രാത്രി 10.30ഓടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് വിഴിഞ്ഞത്തെത്തിച്ചു.
പരേതനായ നാഗപ്പപ്പണിക്കരാണ് ശാന്തകുമാരിയുടെ ഭര്‍ത്താവ്. മക്കള്‍: സനല്‍കുമാര്‍, ശിവകല.
"
https://www.facebook.com/Malayalivartha























