Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല... മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു; ചികിത്സ കഴിഞ്ഞ് 29ന് തിരിച്ചെത്തും; രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല; അവസാന നിമിഷം ഗവര്‍ണറെ മുഖ്യമന്ത്രി വിളിച്ചു

15 JANUARY 2022 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്രതിരിച്ചത്. മിനസോറ്റയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പമുണ്ട്.

ചികിത്സ കഴിഞ്ഞ് ഈ മാസം 29ന് തിരിച്ചെത്തും. ചികിത്സയ്ക്കായുള്ള എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും. രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ ഉള്‍പ്പടെ ഓണ്‍ലൈനായി പങ്കെടുക്കും. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്ന് ഇന്നലെ ഗവര്‍ണറെ ഫോണില്‍ വിളിച്ച് അദ്ദേഹം അറിയിച്ചിരുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു.

 



അതേസമയം സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം രംഗത്തെത്തി. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് തിരിക്കുന്നത് മുന്‍പാണ് പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ സംസാരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ രാജ്ഭവനിലേക്ക് എത്തിയത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താന്‍ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയോട് ഫോണ്‍ കോളിനോട് പോസീറ്റിവായിട്ടാണ് ഗവര്‍ണര്‍ പ്രതികരിച്ചതെന്നാണ് സൂചന.

 



അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യാനുതകുന്ന തരത്തില്‍ ചൈന ശക്തി പ്രാപിച്ചതിനാല്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഉപയോഗിച്ച് ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുത്തും വന്നു.

സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന നിലയ്ക്ക് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ചൈന തയ്യാറാകുന്നില്ലെന്ന് 2012ലെ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവിടെ തന്നെയാണിപ്പോഴും പാര്‍ട്ടി നില്‍ക്കുന്നതെന്നും പിണറായി വ്യക്തമാക്കി. സി.പി.എം തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 



വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലൊക്കെ നീതിയുക്തമായി ഇടപെടാനാകുമെന്ന് ചൈന തെളിയിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങള്‍ ചൈന കൈവരിക്കുമ്പോഴും ദൗര്‍ബല്യങ്ങളുണ്ടെന്ന് സമ്മതിക്കാനവര്‍ തയ്യാറായിട്ടുണ്ട്. അസമത്വവും അഴിമതിയും പോലുള്ള പ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുന്നുവെന്ന് അവര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നത്തെ ആഗോള സാഹചര്യത്തില്‍ സാമ്രാജ്യത്വത്തിന് തങ്ങളാണ് ബദലെന്നും പറഞ്ഞ് ഇസ്ലാമിക തീവ്രവാദം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്ലാമിക തീവ്രവാദം അമേരിക്കയുടെ സൃഷ്ടിയാണ്. അമേരിക്കയുടെ കൊടുംചതി മൂലമാണ് അഫ്ഗാനിസ്ഥാനില്‍ താലിബന്‍ വീണ്ടും അധികാരം പിടിച്ചെടുത്തത്. മുല്ലപ്പൂ വിപ്ലവം പോലെ പലതും ലോകത്ത് അരങ്ങേറിയെങ്കിലും അവയ്‌ക്കൊന്നും നിലവിലെ വ്യവസ്ഥകളെ മാറ്റാനായിട്ടില്ല. ബദല്‍ മുന്നോട്ടു വയ്ക്കാനാവാത്ത ഒരു പ്രക്ഷോഭത്തിനും വ്യവസ്ഥകള്‍ മാറ്റാനാവില്ലെന്നും പിണറായി പറഞ്ഞു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends