മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടതിനുശേഷം കൂടെ ചാടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടതിനുശേഷം കൂടെ ചാടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്.
പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് രാജേഷിനെയാണ് (42) ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിനതടവും അനുഭവിക്കേണ്ടി വരും. രാജേഷ് ഭാര്യ ബിന്ദുവിനെയാണ് (34) കൊലപ്പെടുത്തിയത്.
പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിനെയാണ് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.
2015 മാര്‍ച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ തള്ളിയിടുകയായിരുന്നു.
രാജേഷും പിന്നാലെ ചാടി. കിണറ്റില്‍ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചില്‍ ചവിട്ടി വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കി.
"
https://www.facebook.com/Malayalivartha























