ഒന്നര വയസുള്ള പിഞ്ച് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് അയല്‍വീട്ടുകാര്‍ ഓടിയെത്തി... അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ വെള്ളം തിളയ്ക്കുന്നു.... അമ്മയെയും മകനെയും കാണാത്തതിനെ തുടര്‍ന്ന് തെരച്ചിലില്‍ അവരെ കണ്ടെത്തിയത് തൊട്ടടുത്ത കുളത്തില്‍, ആ വിളികള്‍ കേള്‍ക്കാനായില്ലല്ലോ എന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

ഒന്നര വയസുള്ള പിഞ്ച് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് അയല്‍വീട്ടുകാര്‍ ഓടിയെത്തി... അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ വെള്ളം തിളയ്ക്കുന്നു.... അമ്മയെയും മകനെയും കാണാത്തതിനെ തുടര്‍ന്ന് തെരച്ചിലില്‍ അവരെ കണ്ടെത്തിയത് തൊട്ടടുത്ത കുളത്തില്‍, ആ വിളികള്‍ കേള്‍ക്കാനായില്ലല്ലോ എന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും.
പുറമേരി കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36) മകന്‍ ആദിദേവ് (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രണ്ടര മണിയോടെ കൊഴുക്കന്നൂര്‍ ക്ഷേത്ര പരിസരത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നര വയസുള്ള പിഞ്ച് കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേട്ട് അയല്‍ വീട്ടുകാര്‍ സുജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്ന് കിടക്കുകയായിരുന്നു. അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ വെള്ളം തിളക്കുന്ന നിലയിലായിരുന്നു. ഇതിനിടെ വെള്ളികുളങ്ങര മലബാര്‍ ഹോട്ടല്‍ ജീവനക്കാരനായ സുജിത്തും വീട്ടിലെത്തി.
രൂപയെയും , ആദിദേവിനെയും കാണാത്തതിനെ തുടര്‍ന്ന് സുജിത്തും അയല്‍വാസികളും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് രൂപയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുളത്തിലും, കുളക്കരയിലും നാല് ജോഡി ചെരിപ്പുകളും കണ്ടെത്തി. നാട്ടുകാരനായ യുവാവ് യുവതിയെയും, മകനെയും പുറത്തെടുത്ത് നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അബദ്ധത്തില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ആദി ദേവ് ഒന്നരയോടെ സമീപത്തെ കുട്ടികളുമായി കളിച്ചിരുന്നു. പഠിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയെന്ന് അയല്‍ വീട്ടിലെ കുട്ടികള്‍ പറഞ്ഞു വീട്ടില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് നാട്ടുകാരും പറയുന്നത്. നാദാപുരം സിഐ ഇ. വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ദുരന്തമറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍. എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിദേവ്.
"
https://www.facebook.com/Malayalivartha























