ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പന്ത്രണ്ടുകാരനുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്... ളാഹയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പന്ത്രണ്ടുകാരനുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക് .ളാഹയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ പന്ത്രണ്ടുകാരനും ഉള്‍പ്പെടുന്നു.
പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും, ഏഴ് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂന്ന് കുട്ടികളടക്കം പതിനഞ്ച് പേരാണ് ബസിലുണ്ടായിരുന്നത്. മിനി ബസ് നിയന്ത്രണം വിട്ട് റോഡിലെ സംരക്ഷണ വേലി തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. ഈറോഡില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha























