പ്രണയം നടിച്ച് ജീവനക്കാരിയെ പാട്ടിലാക്കി...!!! ബിസിനസ് കോണ്‍ഫറസ് എന്ന വ്യാജേന വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം, യുവതിയെ പീഡിപ്പിച്ചശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണി , നാൽപ്പതു വയസുകാരനായ ധകാര്യ സ്ഥാപന ഉടമയെ തൂക്കിയെടുത്ത് പോലീസ്

പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ നാൽപ്പതു വയസുകാരനെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.കലൂരില്‍ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍വരാജിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
കലൂരില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരിയായ യുവതി. സ്ഥാപനത്തില്‍ വച്ച് പ്രതി യുവതിയെ പീഡിപ്പിച്ചശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബിസിനസ് കോണ്‍ഫറസ് എന്ന വ്യാജേന വയനാട്ടില്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ യുവതി വിവാഹിതയായതോടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി തന്റെ പക്കലുള്ള സ്വര്‍ണ്ണം പ്രതിക്ക് നല്‍കിയെങ്കിലും ഭീഷണി തുടര്‍ന്നു.ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha























