"പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്", ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യണം, അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്ന് മലയാളത്തിലെ യുവതാരങ്ങളോട് ആവശ്യപ്പെട്ട് ഹരീഷ് പേരടി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഹരീഷ്. അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റലൂടെ യുവതാരങ്ങളോട് താരം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകൾ
പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു...ഇരയോടൊപ്പം നിന്നവരാണ് ഇവർ ...പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്...
ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം...അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം...നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം...അവർ കാത്തിരിക്കുകയാണ്...നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ...ആശംസകൾ.....എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha























