സംസ്ഥാനത്തെ ബസ് നിരക്കു വര്‍ധന ഫെബ്രുവരി 1 മുതല്‍... മിനിമം ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്ത് രൂപയിലേക്ക്, ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര

സംസ്ഥാനത്തെ ബസ് നിരക്കു വര്‍ധന ഫെബ്രുവരി 1 മുതല്‍ നടപ്പാക്കിയേക്കും. ഗതാഗതവകുപ്പിന്റെ ശുപാര്‍ശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു.
2.5 കിലോമീറ്റര്‍ ദൂരത്തിനു മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കി ഉയര്‍ത്താനാണു ശുപാര്‍ശ. തുടര്‍ന്നുള്ള ദൂരത്തില്‍ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.
ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണു നിര്‍ദേശം.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. പകരം രാത്രിയാത്രയ്ക്ക് പ്രത്യേക നിരക്ക് വരും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള ഓര്‍ഡിനറി സര്‍വീസുകളില്‍ 50 ശതമാനം അധികചാര്‍ജ് ഈടാക്കും.
ബസ്ചാര്‍ജ് വര്‍ധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് സ്വകാര്യബസുടമകള്‍ സമരം നീട്ടിവച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























