കോഴിക്കോട് കോവിഡ് പ്രതിസന്ധി രൂക്ഷം..... രോഗികളുടെ എണ്ണം പെരുകിയതോടെ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒഴിഞ്ഞ കിടക്കകളുടെ എണ്ണം വളരെ കുറഞ്ഞു, ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു....മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി രൂക്ഷം
കോവിഡ് പ്രതിസന്ധി കോഴിക്കോട് ജില്ലയില്‍ രൂക്ഷമാകുന്നു. രോഗികളുടെ എണ്ണം പെരുകിയതോടെ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒഴിഞ്ഞ കിടക്കകളുടെ എണ്ണം വളരെ കുറഞ്ഞു. മെഡിക്കല്‍ കോളജിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
ഇവിടെ 240 കിടക്കകളില്‍ ഒന്നുപോലും ഒഴിവില്ല. ഐസിയു ബെഡുകളിലും ശേഷിക്കുന്നത് വിരലില്‍ എണ്ണാവുന്നത് മാത്രമാണ്. ബീച്ച് ആശുപത്രിയിലും സമാന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇവിടെ 60 കിടക്കകളില്‍ 10 എണ്ണം മാത്രമാണ് ഒഴിവുള്ളത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
ഇതിന് പുറമേ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha