മുട്ടില്‍ മരം മുറിക്കേസ്; പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി.രാജുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. മരം മുറിക്കാര്‍ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് നിലവിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ് കുമാറിന്റെ ഇത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലാണ് രാജുവിന് പുനര്‍നിയമനം. മുട്ടില്‍ മരം മുറി സമയത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന ബി.പി.രാജു പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























