മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു; ബെംഗളരുവില്‍നിന്നുള്ള സൈനിക സംഘം ഉടന്‍ പാലക്കാട്ടെത്തും; രക്ഷാ പ്രവര്‍ത്തനം രാത്രിയിയിലും തുടരുമെന്ന് കലക്ടര്‍ മൃണ്‍മയി ജോഷി; രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി മുഖ്യമന്ത്രി

കാല്‍വഴുതി വീണ് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. മലമ്ബുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) വാണു ചെറാട് എലിച്ചിരം കുറുമ്ബാച്ചി മലയില്‍ കുടുങ്ങിയത്.
ബെംഗളരുവില്‍നിന്നുള്ള സൈനിക സംഘം ഉടന്‍ പാലക്കാട്ടെത്തും. രക്ഷാ പ്രവര്‍ത്തനം രാത്രിയിയിലും തുടരുമെന്ന് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു.ഇന്നലെ ഉച്ചയ്ക്കു മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെയാണു കാല്‍വഴുതി വീണത്. ഭക്ഷണവും വെള്ളവുമില്ലാതെയാണു 30 മണിക്കൂറിലേറെയായി ബാബു മലയിടുക്കില്‍ കഴിയുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ബെംഗളുരു പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ പുറപ്പെട്ടു. വ്യോമസേനയുടെ എന്‍ 32 വിമാനത്തില്‍ കോയമ്ബത്തൂരിനു സമീപമുള്ള സുലൂരിലെ വ്യോമതാവളത്തില്‍ എത്തുന്ന സംഘം റോഡ് മാര്‍ഗം മലമ്ബുഴയിലെത്തുക.
കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഏഴു പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണ്ണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്ബുഴയിലേക്കു പുറപ്പെട്ടിട്ടുണ്ട്.എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്കു തിരിച്ചിരിക്കുന്നത്. കരസേനയുടെ ദക്ഷിണഭാരത് ജനറല്‍ കമാന്‍ഡിങ് ഓഫിസര്‍ ലെഫ്റ്റനന്റ് ജനറല്‍ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.യുവാവിനു ഭക്ഷണവും വെള്ളവും എത്തിക്കാനായി കൊച്ചിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോ പ്റ്റര്‍ വന്നെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചുപോയി. യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിലേക്ക് ഹെലികോപ്റ്റര്‍ എത്തിച്ചേരാന്‍ കഴിയില്ല.
യുവാവിനെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കലക്ടര്‍ ഹെലികോപ്റ്റര്‍ സഹായം തേടിയത്. ചെറാട് നിന്ന് ആറ് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കുറുമ്ബാച്ചി മലയ്ക്ക് ആയിരം മീറ്ററോളമാണ് ഉയരം. മലയുടെ ഉയര്‍ന്ന ഭാഗത്താണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്.
തൃശൂരില്‍നിന്ന് എത്തിയ ദേശീയ ദുരന്തനിവാരണ സേനാ (എന്‍ഡിആര്‍എഫ്) സംഘം രക്ഷാപ്രവര്‍ത്തനം ലക്ഷ്യമിട്ട് മലകയറ്റം തുടരുകയാണെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ പൊലീസ്, വനം, ഫയര്‍ഫോഴ്‌സ് വിഭാഗം രക്ഷാപ്രവര്‍ത്തന ശ്രമങ്ങളിലാണ്. പ്രദേശത്തെക്കുറിച്ച് അറിയുന്ന ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ട്. അതേസമയം, വെളിച്ചക്കുറവ് ഇന്ന് ഇനിയുള്ള രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും.
അതേസമയം, യുവാവിനു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്. ഇതുമൂലം അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീണ കാര്യം ബാബു ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചുനല്‍കുകയും ചെയ്തു.
സുഹൃത്തുക്കള്‍ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും മലമ്ബുഴ പൊലീസും ഇന്നലെ രാത്രി 12നു ബാബുവിനു സമീപമെത്തിയിരുന്നു. എന്നാല്‍ വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്തായില്ല. തുടര്‍ന്ന് സംഘം അവിടെ ക്യാമ്ബ് ചെയ്തു. വന്യമൃഗശല്യങ്ങളുടെ സാന്നിധ്യം ഏറെയുള്ള ഇവിടെ അതൊഴിവാക്കാനായി സംഘം പന്തം കത്തിച്ചുവച്ചു.
ബാബുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും മലയ്ക്കു താഴെ കാത്തുനില്‍ക്കുകയാണ്. കലക്ടര്‍ മ്യണ്‍മയി ജോഷി, ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥന്‍, എഡിഎം കെ.മണികണ്ഠന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്തുണ്ട്.
https://www.facebook.com/Malayalivartha























