പാലക്കാട് ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായി രക്ഷാ ദൗത്യം തുടരുന്നു... വെല്ലിങ്ടണില്‍ നിന്നുള്ള കരസേന സംഘം വാളയാറില്‍ നിന്ന് ചെറോടിലേക്ക് എത്തി, സംഘത്തില്‍ പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളും, ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് സംഘത്തിന്റെ ആദ്യ ലക്ഷ്യം

പാലക്കാട് ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കനായി രക്ഷാ ദൗത്യം തുടരുന്നു. വെല്ലിങ്ടണില്‍ നിന്നുള്ള കരസേന സംഘം വാളയാറില്‍ നിന്ന് ചെറോടിലേക്ക് എത്തി. സംഘത്തില്‍ പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങള്‍ ഉണ്ട്. ഇന്നലെ ഉച്ച മുതല്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് സംഘത്തിന്റെ ആദ്യ ലക്ഷ്യം.
ബെംഗളൂരുവില്‍ നിന്ന് പാരാ മിലിട്ടറി സംഘവും എത്തുന്നുണ്ട്. ഇതിന് ശേഷം ബാബുവിനെ പുറത്ത് എത്തിക്കാന്‍ സംയുക്ത ഓപ്പറേഷന്‍ നടത്തും.
33 മണിക്കൂറോളമായി യുവാവ് അവിടെ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം യുവാവിന്റെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്. പാലക്കാട് കളക്ടര്‍ കോസ്റ്റ് ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിക്വസ്റ്റ് അയച്ചതിനെ തുടര്‍ന്ന് മൂന്ന് മണിയോടെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും കാലാവസ്ഥ കാരണം ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നു. ഉച്ചയ്ക്ക് ശേഷം കാറ്റിന് വേഗത കൂടുതലായതാണ് പ്രതികൂലമായത്. നിലവിലെ സാഹചര്യത്തില്‍ കരമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനാമാണ് കൂടുതല്‍ സൗകര്യം.
സൈന്യത്തില്‍ ഇത്തരത്തില്‍ കുന്നിന്‍ മുകളിലും മലമുകളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്. ഇവരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്.
കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവശതയിലാണ് ബാബു. ഭക്ഷണവും വെള്ളവും എത്തിക്കാന്‍ പറ്റിയ അവസ്ഥയിലല്ല ബാബു നില്‍ക്കുന്ന സ്ഥലമുള്ളത്.
മുകളില്‍ നിന്ന് എറിഞ്ഞുകൊടുക്കാനുള്ള സാധ്യത നോക്കിയിരുന്നെങ്കിലും ബാബു നില്‍ക്കുന്നത് മലയിടുക്കിലായതിനാല്‍ അതെടുക്കാനും കഴിയില്ല.
"
https://www.facebook.com/Malayalivartha























