ജനജീവിതം സാധാരണനിലയിലേക്ക്.... ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ അദ്ധ്യയനം 14 ന് പുനരാരംഭിക്കും... രാവിലെ മുതല്‍ വൈകിട്ടുവരെ എല്ലാ ക്ലാസുകളും സാധാരണ നിലയില്‍ , ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള മതാഘോഷ, ആചാര ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും യോഗതീരുമാനമായി

ജനജീവിതം സാധാരണനിലയിലേക്ക്.... ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ അദ്ധ്യയനം 14 ന് പുനരാരംഭിക്കും... രാവിലെ മുതല്‍ വൈകിട്ടുവരെ എല്ലാ ക്ലാസുകളും സാധാരണ നിലയില്‍ , ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള മതാഘോഷ, ആചാര ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും യോഗതീരുമാനമായി.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് സി വിഭാഗത്തില്‍ ഒരു ജില്ലയുമില്ലാത്തതിനാല്‍ സിനിമാ തിയേറ്ററുകള്‍ക്കും പ്രവര്‍ത്തന നിയന്ത്രണമില്ല. എന്നാല്‍, ജില്ലകളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചുളള നിയന്ത്രണം തുടരും..
കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാര്‍ച്ച് 23നാണ് സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും അടച്ചത്. 2020 ജൂണ്‍ 5ന് ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തുടങ്ങി. 2021 നവംബറിലാണ് സ്‌കൂളുകള്‍ തുറന്നത്.
കര്‍ശന നിയന്ത്രണങ്ങളോടെ ആഴ്ചയില്‍ രണ്ടോ,മൂന്നോ ദിവസങ്ങളില്‍ പകുതിയില്‍ താഴെ വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നുക്‌ളാസുകള്‍.കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ 2022 ജനുവരി 21മുതല്‍ വീണ്ടും സ്‌കൂളുകളും കോളേജുകളും അടച്ച് ക്‌ളാസുകള്‍ ഓണ്‍ലൈനാക്കി.
കൊവിഡ് കുറഞ്ഞതോടെ ഫെബ്രുവരി 7 മുതല്‍ കോളേജ് അദ്ധ്യയനവും ,സ്‌കൂളുകളില്‍ 10,11,12 ക്‌ളാസുകളും പുനരാരംഭിച്ചു. ഈ മാസം അവസാനത്തോടെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയും, നഗരങ്ങളില്‍ രാവിലെ 9.30മുതല്‍ വൈകിട്ട് 3.30വരെയുമായിരിക്കും .ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു മണിക്കൂര്‍ അധിക ക്‌ളാസുകളുണ്ടാകും.
കൊവിഡാനന്തര രോഗ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കൊവിഡ് രജിസ്ട്രി ആരംഭിക്കും. പോസ്റ്റ് കൊവിഡ് ക്‌ളിനിക്കുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ജില്ലകളില്‍ മേല്‍നോട്ടത്തിന് ഡെപ്യൂട്ടി ഡി.എം.ഒയെയും ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയത്തിനെത്താത്ത പ്രശ്‌നം പരിഹരിക്കും.
അതേസമയം ആറ്റുകാല്‍ പൊങ്കാല, ആലുവ ശിവരാത്രി,മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് പരിശോധിക്കും.വടക്കേ മലബാറില്‍ ഉത്സവങ്ങളിലും കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കും
https://www.facebook.com/Malayalivartha























