കോടിയേരി വെട്ടില്‍... മുംബൈ ഓഷിവാര കോടതിയില്‍ നാളെ കേസ് വാദം തുടങ്ങുന്ന സാഹചര്യത്തില്‍ ഡിഎന്‍എ ഫലം അതിനിര്‍ണായകം... സംസ്ഥാന സമ്മേളനം മാറ്റിവെച്ചേക്കും

സിപിഎം സംസ്ഥാന സമ്മേളനം കോവിഡ് വ്യാപന സാധ്യതയെ ആശ്രയിച്ചിരിക്കുമെന്നല്ല കോടതി വിധിയെ ആശ്രയിച്ചിരിക്കും എന്നു പറയുന്നതാവും ശരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി പ്രതിയായ പീഢനക്കേസില്‍ നിര്‍ണായക ദിവസങ്ങളാണ് അടുത്തുവരുന്നത്. മുംബൈ ഓഷിവാര കോടതിയില്‍ വ്യാഴാഴ്ച കേസ് വാദം തുടങ്ങുന്ന സാഹചര്യത്തില്‍ ഡിഎന്‍എ ഫലം അതിനിര്‍ണായകമായിരിക്കും.
ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഡിഎന്‍എ ഫലം ബിനോയി കോടിയേരിക്ക് എതിരായാല്‍ കോടിയേരിക്ക് സെക്രട്ടറി പദവിയില്‍നിന്ന് രാജിവയ്ക്കേണ്ടിവരും. കുട്ടിയുടെ അച്ഛന്‍ ബിനോയിയാണെന്ന് ഫലം വന്നാല്‍ ബിനോയി അറസ്റ്റിലാകും.
രാഷ്ട്രീയ കോളിളക്കത്തിന് വഴി തെളിച്ചേക്കാവുന്ന വിധിയുടെ പശ്ചാത്തലം മുന്നില്‍ നില്‍ക്കെയാണ് സിപിഎം സംസ്ഥാന സമ്മേളന തീയതി അന്തിമമായി പ്രഖ്യാപിക്കാത്തത്.
മാര്‍ച്ച് ആദ്യവാരം കൊച്ചിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി അടുത്തയാഴ്ച മുതല്‍ വിവിധ സമ്മേളനങ്ങള്‍ തുടങ്ങേണ്ടതാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ പീഢനക്കേസില്‍ അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുണ്ടാകാവുന്ന കളങ്കം ചെറുതല്ല.
ബിനോയി കോടിയേരിയുടെ ഡിഎന്‍എ ഫലം വൈകുന്നതില്‍ കഴിഞ്ഞ മാസവും മുംബൈ ഹൈക്കോടതി ആശങ്കയറിയിച്ചിരുന്നു.
പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനിയും മുന്‍പ് ദുബായി ബാറില്‍ നര്‍ത്തകിയുമായിരുന്ന യുവതി നല്‍കിയ അപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ മാസം ഫയലില്‍ സ്വീകരിച്ചിരുന്നു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഇതനുസരിച്ചാണ് ഈ മാസം പത്തിന് കോടതി അടുത്ത വാദം കേള്‍ക്കും.
ബിനോയ് കോടിയേരി പ്രതിയായ പീഢനക്കേസില്‍ ഡിഎന്‍എ ഫലം ഉടന്‍ പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെച്ചേക്കാമെന്ന് അണിയറ സംസാരം.
മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പിതൃത്വം സംബന്ധിച്ച പരാതിയില്‍ വിശദീകരണം നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ഋഷി ഭൂട്ട ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സാരംഗ് കോട്വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിശദീകരണം എഴുതി നല്‍കണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി ഫെബ്രുവരി പത്തിലേക്ക് മാറ്റിയിരിക്കുന്നത്.
മകന്റെ പിതൃത്വം അറിയുന്നതിന് ഡി.എന്‍.എ. ഫലം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്.
ഓഷിവാര പോലീസ് ഹൈക്കോടതിയില്‍ ഡി.എന്‍.എ. ഫലം മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടശേഷവും ഫലം പുറത്തുവിടാത്തത് കോടിയേരിയുടെയും പാര്‍ട്ടിയുടെയും സ്വാധീനത്തിലാണെന്ന് ആക്ഷേപം ഇപ്പോഴുമുണ്ട്.
2019 ജൂണിലാണ് ബിനോയി കോടിയേരിക്കെതിരേ യുവതി ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഓഷിവാര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിയായ നര്‍ത്തകിയെ ദൂബായിലെ ബാര്‍ ഹോട്ടലില്‍ നൃത്തതിനെ പരിചയപ്പെടുകയും വന്‍തോതില്‍ പണവും ആഭരണങ്ങളും നല്‍കി വശത്താക്കി കാലങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്.
ബിനോയി അവിവാഹിതനാണെന്നു ധരിപ്പിച്ചാണ് ബന്ധം സ്ഥാപിച്ചതെന്നും കുട്ടി ജനിച്ചതോടെ തന്നെ ഒഴിവാക്കിയെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
ഇതനുസരിച്ച് ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്ത് ഡിഎന്‍എ ടെസ്റ്റിനു വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനഫലം ഹൈക്കോടതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസില്‍ ബിനോയ് കോടിയേരിക്കെതിരായ വിചാരണ നടപടി നീളുകയാണ്.
പേരൂര്‍ക്കടയിലെ വിവാദപരമായ ദത്ത് കൊടുക്കല്‍ കേസില്‍ അനുപമയുടേയും അജിത്തിന്റേയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടിയേരിയുടെ മകന്റെ ഡിഎന്‍എ ഫലം രണ്ടു വര്‍ഷമായിട്ടും പുറത്തുവരാതിരിക്കുന്നത്. ഡിഎന്‍എ ഫലത്തില്‍ അനുപമയുടെ കുട്ടിയാണെന്ന് വ്യക്തമായതോടെ ഹൈദരാബാദില്‍ നിന്ന് സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലെത്തിച്ചിരുന്നു.
അതേ സമയം ബിനോയി കോടിയുടെ ഡി.എന്‍.എ. ഫലം കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നും 17 മാസത്തിനുശേഷമാണഅ മുംബൈ പൊലീസിന് ലഭിക്കുന്നത്. ബിനോയി കോടിയേരി പ്രതിയായ കേസിലെ ഡി.എന്‍.എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
വ്യക്തമായ കാരണമില്ലാതെ ഫലം പുറത്തുവിടാത്ത സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം പുറത്തു വിടണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
തനിക്കെതിരേ ബിഹാര്‍ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി യുവതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയി കോടിയേരി കോടതിയെ ബോധിപ്പിച്ചത്.
" f
https://www.facebook.com/Malayalivartha























