വിദേശയാത്രക്ക് ശേഷം പിണറായി വിജയന്‍ കേരളത്തില്‍ മടങ്ങിയെത്തിന് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള തന്റെ പ്രസ്താവന തിരുത്തി റയില്‍വേ മന്ത്രി... എം.പിമാര്‍ക്ക് പാര്‍ലെമെന്റില്‍ നല്‍കിയ മറുപടി ഏതാനും മണിക്കൂറുകള്‍ കൊണ്ട് കേന്ദ്ര മന്ത്രി വിഴുങ്ങിയത് എന്തുകൊണ്ട്?

വിദേശയാത്രക്ക് ശേഷം പിണറായി വിജയന്‍ കേരളത്തില്‍ മടങ്ങിയെത്തിന് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള തന്റെ പ്രസ്താവന റയില്‍വേ മന്ത്രി തിരുത്തി. എന്‍.കെ.പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ തുടങ്ങിയ എം.പിമാര്‍ക്ക് പാര്‍ലെമെന്റില്‍ നല്‍കിയ മറുപടി ഏതാനും മണിക്കൂറുകള്‍ കൊണ്ട് കേന്ദ്ര മന്ത്രി വിഴുങ്ങിയത് എന്തുകൊണ്ട്?
മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടാണ് കാരണം. താന്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ റയില്‍വേ മന്ത്രി വെള്ളം ചേര്‍ത്തതാണ് പിണറായിയെ ചൊടിപ്പിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഇതു തന്നെയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലും പറഞ്ഞത്.
ഡിപിആര്‍ തയാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം വായ്പാ ബാധ്യതകൂടി പരിശോധിച്ചേ അന്തിമ അനുമതി നല്‍കൂ.
അതേസമയം, സില്‍വര്‍ ലൈന്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസമെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ പാതയുടെ എണ്ണം കൂട്ടി റെയില്‍വേ വികസനം സാധ്യമാക്കാനാകില്ല. സാമ്പത്തിക ലാഭത്തില്‍ കേന്ദ്രസര്‍ക്കാരിന് സംശയമുണ്ട്. കടബാധ്യത റെയില്‍വേയുടെ മേല്‍വരാന്‍ സാധ്യത ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതെന്തായാലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് പിണറായി വിജയനായതിനാല്‍ അദ്ദേഹം പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. ഇതാണ് കേരളത്തിന്റെ തീരുമാനം.
പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയിട്ടില്ല. സാങ്കേതിക സാമ്പത്തിക സാധ്യതകള്‍ കേന്ദ്രം വിലയിരുത്തി വരികയാണ്. കെ.റയില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി പി ആര്‍ സമ്പൂര്‍ണ്ണമാണ്. കേന്ദ്രം ആവശ്യപ്പെട്ട ചില വിശദാംശങ്ങള്‍ കേരളം നല്‍കി കഴിഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നു കെ റെയില്‍ കോര്‍പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.
പദ്ധതിക്ക് അനുമതി തേടി കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കൂ എന്നാണ് റെയില്‍വേ മന്ത്രി പറഞ്ഞത്.
പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ അനുമതി നല്‍കില്ല എന്നല്ല അര്‍ഥമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു.. പദ്ധതിയ്ക്ക് അന്തിമാനുമതി നല്‍കുന്നതിനു സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ വിലയിരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ സമ്പൂര്‍ണമാണെന്ന് കോര്‍പറേഷന്‍ അവകാശപ്പെട്ടു. അതില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത് സ്വാഭാവികമാണ്. അതിനു വിശദമായ മറുപടി നല്‍കാന്‍ കെ റെയില്‍ ബാധ്യസ്ഥരാണ്. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാണ് റെയില്‍വേയും കെ റെയിലും സംയുക്ത പരിശോധന നടത്തുന്നത്.
പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് കേരളം സമര്‍പിച്ചിട്ടില്ലെന്നും റെയില്‍വേ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിദേശ വായ്പക്കുള്ള അപേക്ഷ ഡിപ്പാര്‍ട്മെന്റെ് ഓഫ് എക്കണോമിക് അഫയേഴ്സിനു സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രവൃത്തി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അനുമതിയോ എന്‍ഒസിയോ നല്‍കിയിട്ടില്ല. പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയതായോ പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതായോ കെ റെയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നു അധികൃതര്‍ വിശദീകരിച്ചു.
കേരളത്തെ സംബന്ധിച്ചടത്തോളം വലിയൊരു പ്രതിസന്ധിയാണ് മാറി കിട്ടിയത്. സില്‍വര്‍ ലൈനിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതോടെയാണ് സംഗതി തിരിഞ്ഞത്.
" fr
https://www.facebook.com/Malayalivartha























