സമഗ്രശിക്ഷാ കേരളം യുപി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കുന്നു... മാര്‍ച്ചോടെ സംസ്ഥാനത്തെ 115 സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാക്കും

സമഗ്രശിക്ഷാ കേരളം യുപി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കുന്നു. മാര്‍ച്ചോടെ സംസ്ഥാനത്തെ 115 സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാക്കും.
ഒരു സ്‌കൂളില്‍ രണ്ടുവീതം 230 സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കും. എസ്എസ്‌കെയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണിത് നടപ്പാക്കുന്നത്. ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ ഓരോ സ്‌കൂളിനും 2.40 ലക്ഷം രൂപവീതം അനുവദിക്കും.
സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജീകരണത്തിന് ആകെ 2.76 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി എഡ്യൂക്കേഷനാകും (കൈറ്റ്) പദ്ധതി നിര്‍വഹണം.
കൈറ്റിനോട് പദ്ധതിനിര്‍വഹണ സന്നദ്ധത ആരായാന്‍ എസ്എസ്‌കെ ജില്ലാ പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 115 സ്‌കൂളില്‍ യുപി കുട്ടികള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് മുറി സജ്ജമാകുന്നതോടെ പഠനം കൂടുതല്‍ എളുപ്പവും രസകരവുമാകും. പാഠഭാഗങ്ങള്‍ കണ്ടും കേട്ടും താല്‍പ്പര്യത്തോടെ പഠിക്കാനാകും. ലാപ്ടോപ്, പ്രൊജക്റ്റര്‍, സ്പീക്കര്‍, ക്യാമറ എന്നിവയാണ് ക്ലാസ് മുറിയിലുണ്ടാകുക. തറ ടൈലിട്ടതാകും.
പൊടി കയറാത്തവിധമുള്ള ജനലും വാതിലുമായിരിക്കും. ആലപ്പുഴ (12), എറണാകുളം (ഒമ്പത്), ഇടുക്കി (അഞ്ച്), കണ്ണൂര്‍ (എട്ട്), കാസര്‍കോട് (ഒമ്പത്), കൊല്ലം (15), കോട്ടയം (രണ്ട്), കോഴിക്കോട് (ഏഴ്), മലപ്പുറം (ഒമ്പത്), പാലക്കാട് (ഏഴ്), പത്തനംതിട്ട (ഒന്ന്), തിരുവനന്തപുരം (13), തൃശൂര്‍ (ഒമ്പത്), വയനാട് (ഒമ്പത്) എന്നീ ജില്ലകളിലാണ് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കുന്നത്. തെരഞ്ഞെടുത്ത സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ബ്ലോക്ക് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിലയിരുത്തി.
" f
https://www.facebook.com/Malayalivartha























