ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച് സൈന്യം, രക്ഷാദൗത്യം അവസാന ഘട്ടത്തിൽ, ചെങ്കുത്തായ മല രക്ഷാസംഘത്തിന് വെല്ലുവിളി, ഇന്ന് തന്നെ ബാബുവിനെ രക്ഷപെടുത്തുമെന്ന് സൈന്യം

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിനെ രക്ഷിക്കാനായി പുറപ്പെട്ട സംഘം മലയുടെ മുകളിലെത്തി. ബാബുവിന് വെള്ളവും ഭക്ഷവും എത്തിച്ചു. രക്ഷാ സംഘത്തിലുള്ള മലയാളി സൈനികൻ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഇവിടെ നിന്ന് റോപ്പ് ഉപയോഗിച്ച് താഴേക്കിറങ്ങിയാവും സംഘം ബാബുവിനരികെ എത്തിയത്. ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങൾ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്.
മലമ്പുഴയിലെ ചെറാട് മലയിൽ ബാബു കുടുങ്ങിയിട്ട് മണിക്കൂറുകൾ പിന്നിടുകയാണ്. ഇന്ന് തന്നെ ബാബുവിനെ രക്ഷപെടുത്തുമെന്നാണ് സൈന്യ പറയുന്നത്. ആരോഗ്യനില തൃപ്തികരമാണ് എന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. മറിച്ചായിരുന്നെങ്കിൽ ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമായിരുന്നു.
ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഏറെ ആയാസപ്പെട്ടാണ് രക്ഷാസംഘം മല കയറിയത്. ചെങ്കുത്തായ മല രക്ഷാസംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതോടൊപ്പം, മൂന്ന് കരടികളെയും കണ്ടു എന്ന് സൈനികന്‍ വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























