രക്ഷാദൗത്യം വിജയത്തിലേക്ക്.... ബാബു തിരികെ ജീവിതത്തിലേക്ക് ..... കയര്‍ ഉപയോഗിച്ച് ഉയര്‍ത്തി മുകളിലെത്തിച്ചു, വെള്ളവും ഭക്ഷണവും നല്‍കി, രക്ഷപ്പെടുത്തിയത് 46 മണിക്കൂറിനുശേഷം

രക്ഷാദൗത്യം വിജയത്തിലേക്ക്.... ബാബു തിരികെ ജീവിതത്തിലേക്ക് ..... കയര്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു, ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി, രക്ഷപ്പെടുത്തിയത് 46 മണിക്കൂറിനുശേഷം.
ബാബുവിനെ റോപ്പ് ഉപയോഗിച്ച് ഉയര്‍ത്തുന്നു. പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍...
കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയാണ്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമാണ് ഇത്.
രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്.
ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha























