വിനിതമോളുടെ കഴുത്തിൽ കത്തികുത്തിയിറക്കിയശേഷം കൂളായി നടന്നു നീങ്ങി; ആദ്യം കണ്ട ഓട്ടോയിൽ കയറിയ ആൾ മെഡിക്കൽ കോളജിനടുത്തേക്കു പോകണമെന്ന് ആവശ്യപ്പെട്ടു... പിന്നാലെ തൊട്ടടുത്ത മുട്ടട ജംക്‌ഷന് സമീപം റോഡരികിലെ ആലപ്പുറം കുളത്തിനടുത്ത് ഇറങ്ങി; ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായകവെളിപ്പെടുത്തൽ!

വളരെ ഞെട്ടിച്ച് കൊണ്ടാണ് നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളുടെ കൊലപാതക വാർത്ത പുറത്ത് വന്നത്. പട്ടാപകൽ പേരൂർക്കട അമ്പലമുക്കിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ദൃശ്യങ്ങളിൽ ആളെ തിരിച്ചറിഞ്ഞ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ നിർണായക വിവരങ്ങൾ പൊലീസിനു കൈമാറിയ വാർത്തയാണ് പുറത്ത് വരുന്നത്.
സംഭവം നടന്ന ചെടി വിൽപനശാലയ്ക്ക് സമീപത്ത് നിന്നു തന്റെ ഓട്ടോയിൽ കയറിയ ആൾ മെഡിക്കൽ കോളജിനടുത്തേക്കു പോകണമെന്നാണ് ആവശ്യപ്പെട്ട്. എന്നാൽ തൊട്ടടുത്ത മുട്ടട ജംക്‌ഷനു സമീപം റോഡരികിലെ ആലപ്പുറം കുളത്തിനടുത്ത് ഇറങ്ങിയെന്നും ഡ്രൈവർ അറിയിച്ചു. ഈ റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതി മലയാളിയല്ലെന്നാണ് സൂചന. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ താമസിക്കുന്നവരുടെ രീതിയിലായിരുന്നു സംസാരമെന്നാണ് ഓട്ടോ ഡ്രൈവർ അറിയിച്ചത്.
https://www.facebook.com/Malayalivartha























