കല്യാണത്തിനായുള്ള പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും; മഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസിനെ പോലീസ് പിടികൂടി
പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന ആളെ മലപ്പുറം കല്‍പകഞ്ചേരിയില്‍ പോലീസ് പിടികൂടിയതായി റിപ്പോർട്ട്. മഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസിനെയാണ് പോലീസ് പിടികൂടിയത്.
മലപ്പുറത്തെ വൈലത്തൂര്‍ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോവുകയുണ്ടായി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈ ചെയിന്‍, വള,അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് ഇത്തരത്തിൽ മോഷണം നടന്നത്.
എന്നാൽ കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തില്‍ മകളുടെ വിവാഹത്തിനെന്ന പേരില്‍ സഹായമഭ്യര്‍ത്ഥിച്ച് വീട്ടിലെത്തിയ അബ്ദുള്‍ അസീസാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയുണ്ടായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷിച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയില്‍ നിന്നാണ് ഇയാള്‍ പൊലീസ് ഇയ്യാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























