"ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും" ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു...' രക്ഷകരായി എത്തിയ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് കെ.കെ ശൈലജ ടീച്ചർ

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം മുകളിലേക്ക് എത്തിക്കുകയുണ്ടായി. 400 മീറ്റര്‍ മുകളിലാണ് എത്തിച്ചത്. ഏകദേശം 150 മീറ്റര്‍ പിന്നിട്ടു. സൈന്യത്തിലെ രണ്ട്‌പേരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കയര്‍ ബെല്‍റ്റിട്ട് ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിക്കുകയാണ് ചെയ്തത്. 45 മണിക്കൂറിനൊടുവിലാണ് യുവാവിനെ രക്ഷിച്ചത്. ഇതിനുപിന്നാലെ നിരവധിപേരാണ് രക്ഷാധൗത്യം നിർവഹിച്ച സംഘത്തെ പ്രശാസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് കെ.കെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാധമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കിൽ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്.
"ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും" ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയർ ലിഫ്റ്റിംഗ് നടത്തി മലമുകളിൽ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
രക്ഷാദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിങ്ങനെ മുഴുവൻ മനുഷ്യരെയും അഭിനന്ദിക്കുന്നു.
https://www.facebook.com/Malayalivartha























