നിയന്ത്രണം വിട്ട ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു; കടമ്പൂര്‍ സ്വദേശിനിയായ സജ്‌ന മരണപ്പെട്ടത് ചികിത്സയ്ക്കിടെ

തലശേരിയിൽ ബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു. കടമ്പൂര്‍ വലിയമറ്റം ദേവീക്ഷേത്രത്തിനടുത്തുള്ള കെ.വി സുധീഷിന്റെ ഭാര്യ സജ്നയാ(41)ണ് ബുധനാഴ്‌ച്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരണമടഞ്ഞത്.
കടമ്ബൂര്‍ വനിതാബാങ്കിലെ കലക്ഷന്‍ ഏജന്റാണ് സജ്ന. ചൊവ്വാഴ്‌ച്ച എടക്കാട് ടൗണില്‍ മില്‍മാ ബൂത്തിനടുത്തുവച്ചാണ് നിയന്ത്രണം വിട്ട ബൈക്ക് സജ്നയെ ഇടിച്ചു തെറിപ്പിച്ചത്. എടക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: ഗോപിക, നിഹാരിക( ഇരുവരുംവിദ്യാര്‍ത്ഥിനികള്‍)
https://www.facebook.com/Malayalivartha





















