അമ്മ എന്ന വാക്കിന്റെ അർഥം അറിയാത്തവർ!! മകളെ കാമുകനു കാഴ്ചവെച്ച് അമ്മ, നാല്പത്തിയാറുകാരനായ കാമുകന് മുന്നിൽ പതിനൊന്നുവയസുള്ള മകളെ കാഴ്ച്ചവെച്ചത് പലതവണ: കാമുകിയ്ക്കും കാമുകനും നൽകിയ ശിക്ഷ ഇത്...

പത്തനംതിട്ടയിൽ പതിനൊന്നു വയസുള്ള മകളെ കാമുകനു കാഴ്ചവച്ച അമ്മയ്ക്ക് 20 വര്‍ഷം കഠിനതടവ്. കാമുകനെയും 20 വര്‍ഷം തടവിനു കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മാതാവിന് മറ്റൊരു മൂന്നുവര്‍ഷം കൂടി തടവും പിഴയും അടക്കമുള്ള ശിക്ഷയാണ് പത്തനംതിട്ട പോക്സോ കോടതി വിധിച്ചത്.
പ്രമാടം, ളാക്കൂര്‍ മൂലപറമ്ബില് കോളനിയില്‍ അജി (46)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ ഇരുവരുടേയും ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നതിനെ തുടര്‍ന്ന് സ്നേഹബന്ധത്തില്‍ കഴിഞ്ഞു വരവേ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ മാതാവ് പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോകുകയും അജിക്ക് ഉപദ്രവിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് സമർപ്പിച്ചിരിക്കുന്ന കേസ്.
ഒരേ ദിവസം തന്നെ പലതവണ അജിയില്‍ നിന്നു പെണ്‍കുട്ടിയ്ക്ക് ലൈംഗിക അതിക്രമം ഏല്ക്കേണ്ടിവന്നു. സംഭവത്തിനു ദൃസാക്ഷിയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തിരുന്നു. വിചാരണമധ്യേ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















