സോളാര്‍ അപകീര്‍ത്തി കേസ്... 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അപ്പീല്‍ നല്‍കി

സോളാര്‍ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ അപ്പീല്‍ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ഡാനിയേലിന്റെ ഉത്തരവിനെതിരെ ജില്ല പ്രിന്‍സിപ്പല്‍ കോടതിയിലാണ് വി.എസ് അപ്പീല്‍ നല്‍കിയത്.
സോളാര്‍ വിവാദത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു 10,10,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് വി.എസ്. അച്യുതാനന്ദന്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുക്കത്തത്. പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നാണ് വിധിയോട് വി.എസ് നേരത്തെ പ്രതികരിച്ചത്. അതേസമയം, കോടതിയില്‍ വിധിയില്‍ അപ്പീല്‍ പോകാനുള്ള അവകാശം വി.എസിനുണ്ടെന്നും തെറ്റ് ചെയ്യാത്തത് കൊണ്ട് തനിക്ക് ഭയമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha





















