പുരുഷാധിപത്യം പൂത്തുനിൽക്കുന്ന, പുരുഷൻ്റെ തലച്ചോറിൽ വിത്തിട്ട് വിളഞ്ഞ എല്ലാത്തരം മത പ്രത്യേയശാസ്ത്രങ്ങളും വെടിഞ്ഞ് പുറത്തുവരണം: പുരുഷാധിപത്യത്തിൻ്റെ മസ്തിഷ്ക്ക പദ്ധതിയായ മത വിശ്വാസങ്ങളിൽ നിന്ന് പുറത്തു വന്ന് ശുദ്ദ വായു ശ്വസിക്കാൻ എല്ലാ പെണ്ണുങ്ങൾക്കും കഴിയട്ടെയെന്ന് ജസ്‌ല മാടശേരി

സ്വാതന്ത്ര അഭിലാഷമുള്ള സ്ത്രീക്ക് വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ല പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ :
നിങ്ങൾ സ്വാതന്ത്ര അഭിലാഷമുള്ള സ്ത്രീയാണോ.? എങ്കിൽ നിങ്ങൾ പുരുഷാധിപത്യം പൂത്തുനിൽക്കുന്ന, പുരുഷൻ്റെ തലച്ചോറിൽ വിത്തിട്ട് വിളഞ്ഞ എല്ലാത്തരം മത പ്രത്യേയശാസ്ത്രങ്ങളും വെടിഞ്ഞു് പുറത്തുവരണം.
മതങ്ങളിൽ സ്ത്രീ പുരുഷനാൽ നിയന്ത്രണാധികാരമുള്ള കൃഷി ഇടങ്ങളാണ്. കുട്ടിക്കാലത്തും, കൗമാരത്തിലും, യൗവനത്തിലും വാർദ്ദക്യത്തിലും നിങ്ങൾ പുരുഷൻ്റെ സംരക്ഷണത്തിൽ മാത്രമുള്ളവരാണ് എന്നൊക്കെയാണു് മതങ്ങൾ പഠിപ്പിക്കുന്നത്. അല്ലാതെ സ്വതന്ത്ര വ്യക്തികളാണ് എന്നല്ല. മതം, സ്ത്രീകളുടെ കബറിടമാണ്.
പേറിനും ചോറിനും വേണ്ടിയുള്ള പുണ്യജന്മ്മമാണ് സ്ത്രീകൾ എന്നാണ് സമൂഹം നിങ്ങളെ വാഴ്ത്തുന്നത്. ഗുഹാ യുഗത്തിൽ അഗ്നി സൂക്ഷിക്കാൻ ഗുഹയുടെ അകത്തളത്തിലേക്ക് ചുമതലയേറ്റ സ്ത്രീ, പാചകവും ആരാധനയും, പെറ്റു പോറ്റി വളർത്തലുമായി ഒതുങ്ങിക്കൂടി. അടിച്ചമർത്തപ്പെട്ട ലൈംഗികമതബോധം സാമൂഹികമായി അവളെ തളച്ചിട്ടു.
സ്ത്രീ അങ്ങനെ സാമൂഹിക പരികൽപ്പനകളിൽ അഗ്നിയായി, ജ്വാലയായി ലൈംഗികമായി എന്നും അഗ്നിശുദ്ദി വരുത്തേണ്ടവളായി. പെണ്ണ് മിണ്ടിയാൽ, അവള് തുള്ളിയാൽ, പാടിയാൽ, രാഷ്ടീയം പറഞ്ഞാൽ, പിന്നെ ലിംഗം കൊണ്ടുള്ള ആക്രമണമായി.. അവൾ " പോക്കു കേസ് " ആയി..
മതം വരച്ച കളത്തിന് പുറത്തിറങ്ങിയാൽ അവളിന്നും ഒരുമ്പട്ടവൾ ആയി.. എല്ലാ ദിനവും സ്ത്രീകളുടേത് ആവണം. എല്ലായിടവും.. പുരുഷാധിപത്യത്തിൻ്റെ മസ്തിഷ്ക്ക പദ്ധതിയായ മത വിശ്വാസങ്ങളിൽ നിന്ന് പുറത്തു വന്ന് ശുദ്ദ വായു ശ്വസിക്കാൻ എല്ലാ പെണ്ണുങ്ങൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു..
https://www.facebook.com/Malayalivartha





















