നിയന്ത്രണം വിട്ട് പാഞ്ഞ് കാര്‍ ഇരുചക്രവാഹനങ്ങളേയും ഇന്റര്‍ലോക്ക് കട്ടകളും ഇടിച്ച് തെറിപ്പിച്ച് തെന്നി വന്ന് ഇരുമ്പ് തൂണിലിടിച്ചു നിന്നു, പരിക്കേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ , കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ ഉണ്ടായ അപകടത്തില്‍ നിന്ന് രണ്ടു പോലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

ഇന്നലെ രാവിലെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കില്‍ നിന്ന് രണ്ട് പോലീസുകാര്‍ സ്‌കൂട്ടറില്‍ പുറത്തേക്ക് നീങ്ങുന്നതും കാതടപ്പിക്കുന്ന ശബ്ദത്തില്‍, കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ഇവര്‍ക്കുമുന്നിലൂടെ ഒരു കാര്‍ മിന്നായം പോലെ പാഞ്ഞുപോയതും ഒരുമിച്ചായിരുന്നു. ചുറ്റും കുറച്ചുനേരത്തേക്ക് പുകപടലം മാത്രമേ കാണാനായുള്ളൂ. കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ ഉണ്ടായ ഒരപകടമാണ്. ഈ അപകടത്തില്‍ നിന്ന് രണ്ട് പോലീസുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മിനിറ്റുകള്‍ക്കകം ലോകമെങ്ങുമെത്തി.
ബ്രഹ്മപുരം ഭാഗത്തുനിന്ന് കാക്കനാട്ടേക്ക് പോയ കാറാണ് കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിന് മുന്നിലെത്തി നിയന്ത്രണംവിട്ട് പാഞ്ഞത്. കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഇന്റര്‍ലോക്ക് കട്ടകളും ഇടിച്ചുതെറിപ്പിച്ച് തെന്നിവന്ന് ഇരുമ്പുതൂണിലിടിച്ചാണ് വണ്ടി നിന്നത്. കാറില്‍ മൂന്ന് യുവാക്കളാണ് ഉണ്ടായിരുന്നത്.
ഇതില്‍ പുത്തന്‍കുരിശ് സ്വദേശികളായ ശ്രീലേഷ് (23), ശ്രീക്കുട്ടന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കാര്‍ ഓടിച്ചിരുന്ന വിവേക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ഈ ഭാഗത്തുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ 'കാര്‍ണിവലി'ല്‍ എത്തിയതായിരുന്നു ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പോലീസുകാരായ വി.എന്‍. സെല്‍വരാജും കെ.പി. വിനുവും. അതുകഴിഞ്ഞ് ഇരുവരും സ്‌കൂട്ടറില്‍ പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍, ഇഞ്ചുകളുടെ വ്യത്യാസത്തില്‍ തൊട്ടുമുന്നിലൂടെ പാഞ്ഞുപോയത്.
അവരുടെ സ്‌കൂട്ടറിനെ കാര്‍ ഇടിച്ചുതെറിപ്പിച്ചില്ലെന്നേയുള്ളൂ. അമ്പരന്നുപോയെങ്കിലും ഉടന്‍ സമചിത്തത വീണ്ടെടുത്ത് പോലീസുകാരും കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനും ചേര്‍ന്ന് അപടകടത്തില്‍പ്പെട്ടവരെ കാറില്‍നിന്ന് പുറത്തിറക്കി ആശുപത്രിയില്‍ എത്തിച്ചു. റോഡരികില്‍നിന്ന് തെറിച്ചുവീണ സിമന്റുകട്ട കാലില്‍വീണ് പോലീസുകാരനായ സെല്‍വരാജിന് ചെറിയ പരിക്കേറ്റിട്ടുണ്ട്.
കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കാര്‍ണിവല്‍ കോംപ്ലക്‌സിന് പുറത്തെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ഇടിയേറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























