പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര നയം തെറ്റെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര നയം തെറ്റെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്ന ബാങ്കുകളെ ആണ് കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നത്. ജനകീയ ബാങ്കിംഗ് കയ്യൊഴിഞ്ഞ്, വരേണ്യ ബാങ്കിംഗ് നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി വന്‍കിട ലോണുകള്‍ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ ലാഭം കുറയുകയാണ്. ലാഭം കുറയുന്നു എന്ന് പറഞ്ഞുകൊണ്ട് പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
രാജ്യത്തെ പഴയ തലമുറ സ്വകാര്യ ബാങ്കുകളെ വിദേശവല്‍ക്കരിക്കുക എന്ന നടപടിയും കേന്ദ്ര സര്‍ക്കാര്‍ ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.കാത്തലിക് സിറിയന്‍ ബാങ്ക് ഇതിന് ഒരു ഉദാഹരണം ആണ്.
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 28,29 തിയ്യതികളില്‍ ദേശീയ പണിമുടക്ക് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കിന് ആധാരമായി ഉന്നയിക്കുന്ന 12 മുദ്രാവാക്യങ്ങളില്‍ ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക എന്നത് കൂടിയുണ്ട്. ദേശീയ പണിമുടക്ക് ചരിത്രവിജയം ആക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ മന്ത്രി വി ശിവന്‍കുട്ടി ആഹ്വാനം ചെയ്തു.
"
https://www.facebook.com/Malayalivartha























