യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാര്‍ മരിച്ച കേസില്‍ പിടിയിലാകാനുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി... ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു, പിടിയിലാകാനുണ്ടായിരുന്ന ഏഴാം പ്രതിയാണ് കീഴടങ്ങിയത്

യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാര്‍ മരിച്ച കേസില്‍ പിടിയിലാകാനുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി. പഴമ്പാലക്കോട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്തിലാണ് അരുണ്‍ കുമാര്‍ മരിച്ചത്.
കേസില്‍ ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലാകാനുണ്ടായിരുന്ന ഏഴാംപ്രതി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മിഥുനാണ് കീഴടങ്ങിയത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ മിഥുനെ പിടികൂടാത്തതില്‍ ബിജെപി ശക്തമായ പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്.
യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറിന്(28)? നെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് അരുണ്‍ മരിച്ചു.
അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പേനകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തിയതാണ് മരണകാരണമായത്.
"
https://www.facebook.com/Malayalivartha























