സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി ഒളിവിൽ താമസിപ്പിച്ചു! കൊട്ടാരക്കരയിൽ നിന്നും മുങ്ങിയ ശേഷം രഹസ്യതാമസം തിരുപ്പൂരിലെ ഒറ്റമുറി വീട്ടില്‍... ഒരുമാസത്തെ അന്വേഷണത്തിനിടയിൽ ഇരുവരെയും പൊക്കിയപ്പോൾ പുറത്ത് വന്നത് പീഡനം; 24കാരനെ അറസ്റ്റ് ചെയ്ത പോലീസ്

പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. സമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. ചുറ്റിനും വലവിരിച്ച് കാത്തിരിക്കുന്നുണ്ടാകാം കഴുകാൻകണ്ണുകൾ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വരുന്ന സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് മണലടി കുന്നത്ത് ഹൗസില്‍ അബൂബക്കര്‍ സിദ്ധിക്കി(24)നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനി പെണ്‍കുട്ടിയെ ഒരുമാസത്തോളമായി ഇയാള്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു. തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്തെ ഒറ്റമുറിവീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയും അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ 12-നാണ് പെണ്‍കുട്ടിയെ കാണാതായത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടി എത്തിയതായി കണ്ടെത്തിയെങ്കിലും അവിടെനിന്ന് എങ്ങോട്ടു പോയെന്ന് അറിയാനായില്ല. പ്രത്യേക അന്വേഷണസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് അന്ന് അബൂബക്കര്‍ ഗള്‍ഫില്‍നിന്ന് തിരുവനന്തപുരത്തെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്. ഇയാളുടെ പാലക്കാട്ടും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും പോലീസ് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു. ഒരുമാസത്തോളം പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് തിരുപ്പൂരില്‍ ഇരുവരെയും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























