ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും... സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ശബരി ഇടത്താവളത്തിലെ സമ്മേളന നഗരിയില്‍ ഇന്ന് പതാക ഉയര്‍ത്തും, ഡിവൈഎഫ്ഐയുടെ നിലവിലെ പ്രസിഡന്റ് എസ്.സതീഷ് ഇന്ന് സ്ഥാനമൊഴിയുന്നതിനാല്‍ പുതിയ സംസ്ഥാന പ്രസിഡന്റിനെ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന സമ്മേളനത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ശബരി ഇടത്താവളത്തിലെ സമ്മേളന നഗരിയില്‍ ഇന്ന് വൈകിട്ട് 6ന് പതാക ഉയര്‍ത്തും.
സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും ചിന്താ ജെറോം നയിക്കുന്ന കൊടിമര ജാഥയും കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ നയിക്കുന്ന ദീപശിഖാ പ്രയാണവും ഇന്നു സമ്മേളന നഗരിയില്‍ എത്തിച്ചേരും.
ഡിവൈഎഫ്ഐയുടെ നിലവിലെ പ്രസിഡന്റ് എസ്.സതീഷ് ഇന്ന് സ്ഥാനമൊഴിയുന്നതിനാല്‍ പുതിയ സംസ്ഥാന പ്രസിഡന്റിനെ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും.
കോഴിക്കോട് നിന്നുള്ള വി.വസീഫിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിലവിലെ സെക്രട്ടറി വി.കെ.സനോജ് സെക്രട്ടറി സ്ഥാനത്തു തന്നെ തുടരാനാണ് സാധ്യത.
ചിന്താ ജെറോം, ജെയ്ക് സി.തോമസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. 29ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമേ ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വരൂ. 30ന് ഉച്ചയോടെ പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രതിനിധി യോഗം തിരഞ്ഞെടുക്കും.
നാളെ പ്രതിനിധി സമ്മേളനത്തിന് സംസ്ഥാന അധ്യക്ഷന്‍ എസ്.സതീഷ് പതാക ഉയര്‍ത്തും. പി.ബിജുവിന്റെ പേരിലാണ് സമ്മേളന നഗരി അറിയപ്പെടുന്നത്. പ്രതിനിധി സമ്മേളനം ചിന്തകന്‍ സുനില്‍ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. 29ന് 'വര്‍ഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം' എന്ന വിഷയത്തിലെ സെമിനാര്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
30ന് ജില്ലാ സ്റ്റേഡിയത്തില്‍ സമാപന പൊതുസമ്മേളനം പിബി അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 510 പ്രതിനിധികളും 90 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
https://www.facebook.com/Malayalivartha

























