കേരളത്തിൽ ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി...

കേരളത്തിൽ ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുന്നതിനും കൂടുതൽ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കേരളത്തെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൂയിസ് ടൂറിസം നയം നടപ്പാക്കുന്നതോടെ കേരളാ മാരിടൈം ബോർഡുമായി ചേർന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളിൽ ക്രൂസ് ഓപ്പറേഷൻസ് ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ ക്രൂസ് ടൂറിസം പദ്ധതിയെ വിശാലമായ തുറമുഖ വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു അവസരമായി ടൂറിസം വകുപ്പ് കണക്കാക്കുന്നു.
വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂർ, നീണ്ടകര, കായംകുളം എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി ടൂറിസ്റ്റ് സർക്യൂട്ടുകൾ വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യം. കൂടാതെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് സർക്കാരിന് പ്രതീക്ഷയുള്ളത്.
https://www.facebook.com/Malayalivartha

























