പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം .കുറ്റപത്രം സമർപ്പിക്കാത്തത് പുറത്തിറങ്ങാൻ വഴിയൊരുക്കി.
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി . അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്.
പാസ്പോർട്ട് ഹാജരാക്കണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നതുൾപ്പെടെ വിവിധ ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് വൈകുന്നേരത്തോടെ ജയിൽ മോചിതനാകും.
നേരത്തെ മുരാരി ബാബു ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മറ്റ് മൂന്നുപേർക്കുകൂടി കോടതി ജാമ്യം നൽകിയിരുന്നു. കേസിൽ എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാണ് ജാമ്യം അനുവദിക്കാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാണിക്കുന്നത്.
"
https://www.facebook.com/Malayalivartha

























