Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

അമൃതയെ കുറിച്ചും അഭിരാമിയെ കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നത്

04 FEBRUARY 2026 08:09 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതരായ രണ്ടുപേരാണ് സഹോദരങ്ങളായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവര്‍ അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് നടത്തിവരികയാണ്. ഇരുവര്‍ക്കും സൈബറിടങ്ങളില്‍ ഒരുപോലെ പിന്തുണയും വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ അമൃതയുടെയും അഭിരാമിയുടെയും ജീവിതത്തിലെ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

'അമൃത സുരേഷിനും അഭിരാമി സുരേഷിനുമെതിരെ സൈബറിടങ്ങളില്‍ വന്‍വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നത്. മിക്കതും ലൈംഗിക അധിക്ഷേപങ്ങളാണ്. അവര്‍ സ്‌റ്റേജില്‍ പാടുന്ന രീതിയെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു തെറ്റും ചെയ്യാതെയാണ് വലിയ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതെന്ന് അഭിരാമി അടുത്തിടെ പ്രതികരിച്ചിരുന്നു. വളരെയധികം യുക്തിപൂര്‍വമായിട്ടാണ് അവര്‍ സമൂഹത്തോട് സംസാരിക്കുന്നത്.

ചെറിയ പ്രായത്തില്‍ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായാണ് അമൃത സുരേഷ് വിവാഹജീവിതത്തിലേക്ക് കടന്നത്. പല സാഹചര്യങ്ങളിലും അമൃത തന്നെ വിവാഹജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിട്ടുണ്ട്. മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ പണം തന്റെ മകള്‍ക്ക് വേണ്ടെന്നും അതിനാല്‍ തനിക്കും വേണ്ടെന്ന് അമൃത ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പണത്തിനുവേണ്ടി അത്യാര്‍ത്തിയുള്ളവരല്ല താനെന്ന് തെളിയിക്കുന്ന നിലപാടായിരുന്നു അത്.

 

അടുത്തിടെ അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവയ്ക്കുകയുണ്ടായി. തന്റെ ഒരു ബന്ധു പണം ആവശ്യപ്പെട്ട് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചു. അങ്ങനെ 45,000 രൂപ കൊടുത്തു. ഇഎംഐ അടയ്ക്കാനുള്ള പണമാണ് അമൃത ബന്ധുവിന് അയച്ചുകൊടുത്തത്. വീണ്ടും അതേ നമ്പറില്‍ നിന്ന് 30,000 രൂപ കൂടി ആവശ്യപ്പെട്ടു. ആ പണം കൈവശമില്ലെന്ന കാര്യം പറയാന്‍ വേണ്ടി അമൃത ബന്ധുവിനെ വിളിച്ചപ്പോഴാണ് അവരുടെ വാട്‌സാപ്പ് ആരോ ഹാക്ക് ചെയ്‌തെന്ന കാര്യം അറിഞ്ഞത്. ഇതോടെ അവര്‍ പൊലീസില്‍ പരാതി നല്‍കി. ഇത് മറ്റുള്ളവര്‍ക്ക് സംഭവിക്കാതിരിക്കാനുള്ള ഒരു പാഠമായാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.

 

സാരിയുടുക്കാനും കല്യാണം കഴിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. ചേച്ചിക്ക് സംഭവിച്ചത് കണ്ടതോടെ മതിയായെന്നും എന്നാല്‍ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിവാഹം പേടിയാണെന്നുമാണ് അഭിരാമി പറയുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധം അമൃത മറച്ചുവച്ചിരുന്നില്ല. ഇരുവരും വിവാഹം കഴിച്ചെങ്കിലും ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ സന്തോഷത്തോടെ ബന്ധം പിരിയുകയായിരുന്നു. അമൃതയ്ക്ക് സന്തോഷം പകരുന്ന മറ്റൊരു കാര്യം ഇപ്പോള്‍ സംഭവിച്ചുകഴിഞ്ഞു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന വെബ്‌സീരീസായ ദ ബാഡ് ഒഫ് ബോളിവുഡിലെ പ്രധാന വേഷത്തിന് ശബ്ദം നല്‍കിയത് അമൃതയാണ്' ആലപ്പി അഷ്‌റഫ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (15 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends