ലോകത്തിലെ ഏറ്റവും വലിയ ധനികൻ രണ്ടു വർഷത്തിനുള്ളിൽ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്; ട്വിറ്റെറിനെ കൈവെള്ളയിലാക്കിയ ഇലോൺ മസ്ക് ഇനി അമേരിക്കയും... സമൂഹമാധ്യമ വമ്പനായ ട്വിറ്ററിനെ അദ്ദേഹം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണം വന്നതിനു തൊട്ടുപിന്നാലെ മസ്ക് പ്രസിഡന്റ് സ്ഥാനത്തേക്കു വരാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ പലരുടെയും ആവശ്യം...

ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തിയാണ് ഏറ്റവും വലിയ ധനികനും സ്പേസ്എക്സ്, ടെസ്‌ല കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് ട്വിറ്റെറിനെ തന്റെ കൈവെള്ളയിലാക്കിയത്. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന അഭ്യൂഹവും പുറത്ത് വന്നിരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ തന്നെ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നു പറഞ്ഞുള്ള അഭ്യൂഹവും ക്യാംപെയ്നും ശക്തമാക്കിയിരിക്കുകയാണ് ട്വിറ്റററ്റി. അങ്ങനെ സമൂഹമാധ്യമ വമ്പനായ ട്വിറ്ററിനെ അദ്ദേഹം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണം വന്നതിനു തൊട്ടുപിന്നാലെയാണു അഭ്യൂഹങ്ങൾ പുറത്ത് വരുന്നത്.
താൻ ആഗ്രഹിക്കുന്നതെല്ലാം നടത്തിയെടുക്കാൻ ശേഷിയുള്ള ഇലോൺ മസ്ക് പ്രസിഡന്റ് സ്ഥാനത്തേക്കു വരാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ പലരുടെയും ആവശ്യം എന്നത്. ലോകത്തേറ്റവും കൂടുതൽ തന്നെ ട്വിറ്റർ ഫോളോവേഴ്സുള്ള സംരംഭകനാണു ഇലോൺ മസ്ക്. നിലവിൽ 8.4 കോടി ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഉള്ളത്. ആയതിനാൽ തന്നെ ഇലോൺ മസ്ക് പ്രസിഡന്റാകുന്നതു സംബന്ധിച്ചുള്ള നിരവധി ട്രോളുകളും മീമുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പർഹീറോ കോസ്റ്റ്യൂം അണിഞ്ഞ് ന്യൂയോർക്ക് നഗരത്തെ നോക്കി മസ്ക് നിൽക്കുന്നതായിരുന്നു ഇതിൽ ഏറെ ശ്രദ്ധ നേടിയ ഒരു ട്രോൾ എന്നത്.
അതോടൊപ്പം തന്നെ ക്യാംപെയ്നിന്റെ ഭാഗമാകുന്നവർ എടുത്തുപറയുന്നത് ഒരു കാര്യമാണ് എന്നതും എടുത്തുപറയേണ്ടത്. 1980കളിൽ ഡോണൾഡ് ട്രംപും ഇങ്ങനെയാണ്. ടിവി മാധ്യമങ്ങളിലും വിനോദ പരിപാടികളിലും കൂടി നിറഞ്ഞുനിന്ന ഷോമാൻ. അദ്ദേഹം പിന്നീട് പതിറ്റാണ്ടുകൾക്കിപ്പുറം അമേരിക്കൻ പ്രസിഡന്റായി മാറുകയായിരുന്നു. ഈ നിയോഗം തന്നെയാണ് മസ്ക്കിനെയും കാത്തിരിക്കുന്നത് എന്നും ഏവരും സസൂക്ഷ്മം ശ്രദ്ധിച്ചുവരുകയാണ്.
എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് പ്രസിഡന്റാകണമെങ്കിൽ തന്നെ ഒരു വലിയ പ്രതിബന്ധം മസ്ക്കിനെ കാത്തിരിക്കുന്നുണ്ട് എന്നതാണ്. യുഎസ് പ്രസിഡന്റാകുന്നവർ അമേരിക്കയിലെ സ്വാഭാവിക പൗരൻമാരായിരിക്കണം എന്നതാണ് ആ രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന നിബന്ധനകളിലൊന്നായി പറയപ്പെടുന്നത്. മസ്ക് യുഎസ് പൗരത്വമുള്ളയാളാണെങ്കിലും ജനനം കൊണ്ട് ദക്ഷിണാഫ്രിക്കക്കാരനാണ് എന്നത് വലിയ പ്രതിബന്ധം തന്നെയാണ്. അതിനാൽ തന്നെ അവിടെ മസ്കിന് അടിപതറുമെന്നതാണ് ഉറ്റുനോക്കുന്നത്.
അത്തരത്തിൽ എടുത്തുനോക്കിയാൽ തന്നെ 2003 കാലഘട്ടത്തിൽ സുപ്രസിദ്ധ ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസിനിഗറിന് വലിയ ജനപ്രീതിയാണ് ഇവിടെ ഉണ്ടായിരുന്നത്. കലിഫോർണിയ ഗവർണറായിരുന്ന അർനോൾഡ് ഷ്വാർസിനിഗറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തണമെന്ന് ചില റിപ്പബ്ലിക്കൻ സെനറ്റർമാർ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഷ്വാർസിനിഗറിനും ഇതിൽ താൽപര്യമുണ്ടെന്ന് ചിലർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ സ്വാഭാവിക പൗരത്വം അർനോൾഡിനും ഒരു പ്രതിബന്ധമായി മാറിയിരുന്നു. അതു മാറ്റാനായി ഭരണഘടന അമെൻഡ് ചെയ്യണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ചിലർ വ്യക്തമാക്കുകയും ചെയ്തു. ഈ പദ്ധതിയെ വിളിക്കുന്ന പേരാണ് അർനോൾഡ് അമെൻഡ്മെന്റ് എന്നത്. അന്ന് ഇതു നടപ്പായില്ല, അർനോൾഡ് ഷ്വാർസിനിഗർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചുമില്ല. ഇതുപോലൊരു അമെൻഡ്മെന്റ് നടപ്പാക്കിയാൽ മാത്രമേ ഭാവിയിൽ താൽപര്യമുണ്ടെങ്കിലും മസ്കിന് മത്സരിക്കാൻ സാധിക്കുകയുള്ളു എന്നും സൂചന ഉണ്ട്.
അതേസമയം ഇനി അഥവാ മസ്ക് രാഷ്ട്രീയ പ്രവേശനം നടത്തിയാലും അതേത് രാഷ്ട്രീയപാർട്ടിയുടെ പിന്തുണയിലാകുമെന്നത് മറ്റൊരു ചർച്ചാവിഷയമാണ് ഉള്ളത്. തന്റെ രാഷ്ട്രീയ ആഭിമുഖ്യത്തെപ്പറ്റിയോ നിലപാടുകളെ പറ്റിയോ അദ്ദേഹം ഇതുവരെ പുറത്തു ചൂണ്ടിക്കാണിച്ചിട്ടുമില്ല. പകുതി റിപ്പബ്ലിക്കൻ പകുതി ഡെമോക്രാറ്റ് എന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്നത്.
https://www.facebook.com/Malayalivartha

























