'അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്... ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്താണ്....??? ഈ പുള്ളിക്കാരൻ 50 സിനിമയിൽ എങ്കിലും അഭിനയിച്ചിട്ടുണ്ടോ..' ആരാധകമന്റെ ചോദ്യത്തിന് കുടുക്കാൻ മറുപടിയുമായി ഷമ്മി തിലകൻ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കവെയാണ് നടൻ വിജയ് ബാബുവിനെതിരെയുള്ള ലൈംഗികാതിക്രമ കേസും പുറത്ത് വന്നത്. ഇതിനുപിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറികളാണ് നടക്കുന്നത്. ഇപ്പോഴിതാ ഇടവേള ബാബുബിനെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയാക്കിയത് അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ രംഗത്ത്.
സ്‌ത്രീപീഡനപരാതിയിൽ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ, മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയംകൂടി ഉൾപ്പെടുത്തിയതിന് പിന്നാലെ ഇത് ചൂണ്ടിക്കാട്ടി ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഒരു ആരാധകന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു ഷമ്മി തിലകൻ.
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം നടൻ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ തന്റെ പേരും ഉൾപ്പെടുത്തിയതിനെതിരെയാണ് ഷമ്മി തിലകൻ ഇത്തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കുകയുണ്ടായി.
'ചേട്ടാ... വളരെ നാളുകൾ കൊണ്ട് മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്.... ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്താണ്....??? ഈ പുള്ളിക്കാരൻ 50 സിനിമയിൽ എങ്കിലും അഭിനയിച്ചിട്ടുണ്ടോ...'- എന്നായിരുന്നു ഒരു ആരധകന്റെ സംശയം. ഇതിനു ഷമ്മി തിലകന്റെ മറുപടി 'അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്.' എന്നായിരുന്നു ആരാധകൻ ചോദിച്ചത്.
അതായത് ഇടവേള ബാബു മനപ്പൂര്‍വമായി തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നത് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. തന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകന്‍ ആവശ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പങ്കെടുത്ത 'അമ്മ'യുടെ പ്രതിനിധികൾക്കെതിരെയും ഷമ്മി തിലകൻ വിമർശനമുയർത്തി. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന ആമുഖത്തോടെയായിരുന്നു ഷമ്മി വിമർശനം ഉന്നയിച്ചത്. സിനിമാ മേഖലയിലെ തന്നെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ 'അമ്മ'യുടെ പ്രതിനിധികളായി പങ്കെടുത്തത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ്. സ്ത്രീകൾക്കു നേരിടുന്ന പ്രശ്നം പഠിക്കുന്ന ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാധാന്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി രംഗത്ത് എത്തിയത്.
‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നു.)’– എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.
https://www.facebook.com/Malayalivartha





















