ചിക്കന് ബിരിയാണിയില് അട്ട..., ഭക്ഷണം കഴിക്കാന് എത്തിയവരുടെ പരാതിയിൽ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു, കൊല്ലത്ത് ഹോട്ടലുകളിലും ബേക്കറികളിലും അധികൃതർ നടത്തുന്ന പരിശോധന പ്രഹസമാണെന്ന് ആരോപിച്ച് നാട്ടുകാർ...!

ഹരിപ്പാട് ഡാണാപ്പടിയില് ചിക്കന് ബിരിയാണിയില് നിന്ന് അട്ടയെ ലഭിച്ചതിനെത്തുടര്ന്ന് ഹോട്ടല് പൂട്ടിച്ചു. ഹോട്ടലില് ഭക്ഷണം കഴിക്കാന് കയറിയവര്ക്കാണ് ബിരിയാണിയില് നിന്ന് അട്ടയെ കിട്ടിയത്.പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില് നേരിട്ടെത്തി പരിശോധിച്ചാണ് ഹോട്ടൽ അടപ്പിച്ചത്. തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്ദേശം നല്കിയിട്ടുള്ളത്.
വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില് കണ്ടെത്തി. അടുപ്പിനോടു ചേര്ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണ് ഭക്ഷണം വെച്ചിരുന്നത്. ഇങ്ങനെയാകാം ബിരിയാണിയില് അട്ട വീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര് പറഞ്ഞു. ജെഎച്ച്ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എന്നാൽ കൊല്ലം അഞ്ചലിലെ ചില ഹോട്ടലുകളിലും ബേക്കറികളിലും അധികൃതർ നടത്തുന്ന പരിശോധന പ്രഹസമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആരോഗ്യം, പഞ്ചായത്ത്, പോലീസ് അധികൃതര് സംയുക്തമായിട്ടാണ് ഇവിടങ്ങളിൽ പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന സ്ഥലങ്ങള്, പരിസരം എന്നിവിടങ്ങള് പരിശോധിക്കുകയും പാകം ചെയ്തതും അല്ലാത്തതുമായ ആഹാരസാധനങ്ങൾ, കുടിവെള്ളം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും നിയമവിരുദ്ധമായതൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ലന്ന് അധികൃതര് പറയുന്നത്.
അതേസമയം വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ അഞ്ചൽ ടൗണിൽ തന്നെ പ്രവര്ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളിൽ തൊഴിലെടുക്കുന്ന അതിഥിത്തൊഴിലാളികളുടെ ശരിയായ വിവരമോ ഹെൽത്ത്കാർഡോ സ്ഥാപന ഉടമകള് സൂക്ഷിക്കുന്നില്ലെന്നും നാട്ടുകാര് ആരോപിക്കുന്നു. ചില സ്ഥാപനങ്ങളെ കുറിച്ച് നിരവധി പരാതികള് മുമ്പും ഉയര്ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലും കാര്യമായ പരിശോധനകള് ഒന്നും നടത്താതെയുള്ള അധികൃതരുടെ നടപടി പ്രഹസനം മാത്രമാണ് എന്നും നാട്ടുകാര് പറയുന്നു.
https://www.facebook.com/Malayalivartha